topnews

തന്റെ സംരക്ഷണത്തിലുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പത്മശ്രീ ജേതാവിനെതിരെ പോലീസ് കേസെടുത്തു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത അസം സ്വദേശിയായ പത്മശ്രീ ജേതാവിനെതിരെ കേസ്. സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. ഡിസംബർ 17നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.

കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടിയ ഇയാൾക്ക് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിടാൻ ഇയാൾക്ക് അനുവാദമില്ല. 460ലധികം യന്ത്രങ്ങളുടെ പേറ്റൻ്റ് നേടിയിട്ടുള്ള സംരംഭകനാണ് ഉദ്ധബ്. നെല്ലു മെതി യന്ത്രം, കരിമ്പ് പിഴിയൽ യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പേറ്റൻ്റ് ഇയാൾക്കുണ്ട്. 2019ലാണ് സയൻസിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുൻനിർത്തി രാജ്യം ഇയാൾക്ക് പത്മശ്രീ നൽകി ആദരിച്ചത്.

Karma News Editorial

Recent Posts

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

2 mins ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

18 mins ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

21 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

28 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

58 mins ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

58 mins ago