kerala

പ്രവാസിയായ ഭര്‍ത്താവിനെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

വീടും നാടും ഉപേക്ഷിച്ച് പ്രവാസത്തിന് പോകുന്ന ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ചതിക്കുന്നത് ഇന്ന് കേരളത്തില്‍ പതിവാകുന്നു. അത്തരത്തിലൊരു വാര്‍ത്തയാണ് കൊല്ലം കുളത്തുപ്പുഴയില്‍ നിന്നും വരുന്നത്ഭര്‍ത്താവിനെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ മാതാവും കാമുകനും പിടിയില്‍. കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ് പിടിയിലായത്.

സുരഭിയുടെ ഭര്‍ത്താവ് വിദേശത്താണ്. കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ നടത്തുകയാണ് ഷാന്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സുരഭി കാമുകനൊപ്പം പോയത്. താന്‍ കാമുകനൊപ്പം പോകുന്നവെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് മക്കളെ ഉപേക്ഷിച്ച് യുവതി പോയത്. മക്കള്‍ക്കൊപ്പം കുളത്തൂര്‍ ജംഗ്ഷനില്‍ വാടക വീട്ടില്‍ കഴിയവേയാണ് കുളത്തൂപ്പുഴയില്‍ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി പ്രണയത്തിലായത്. ഇയാളുമായുള്ള രഹസ്യബന്ധം പല തവണ ബന്ധുക്കള്‍ വിലക്കിയിരുന്നെങ്കിലും യുവതി ചെവികൊണ്ടില്ല. അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തു.

തുടര്‍ന്ന് സുരഭിയുടെ മാതാവിന്റെയും ഭര്‍തൃ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിശു സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കെതിരെയും ശിശു സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും കുട്ടികളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഷാന്‍ രണ്ടാം പ്രതിയുമാണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Karma News Network

Recent Posts

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

16 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

25 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

37 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

48 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

53 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

60 mins ago