topnews

സൈറണ്‍ മുഴക്കിയിട്ടും വഴിമാറാതെ യാത്രക്കാരുടെ നിസഹകരണം, ട്രാഫിക് ബ്ലോക്ക് അഞ്ചുവയസുകാരന്റെ ജീവനെടുത്തു

ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും യാത്രക്കാര്‍ വഴിമാറാതിരുന്നത് അഞ്ച് വയസ്സുകാരന്റെ മരണത്തിന് കാരണമായി. ഭുവനേശ്വറിലെ ഏറ്റവും തിരക്കേറിയ റോഡാണ് ജയ്ദേവ് വിഹാര്‍- നന്ദന്‍കണ്ണന്‍ റോഡ് അതിലൂടെ ആംബുലന്‍സില്‍ കടന്നുപോയ കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. അരമണിക്കൂര്‍ മുന്‍പ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടിയന്തര ചികിത്സ തേടി ആംബുലന്‍സില്‍ കൊണ്ടുപോകവേ, ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വഴിയൊരുക്കുന്നതില്‍ യാത്രക്കാര്‍ സഹകരിക്കാതിരുന്നതും മരണ കാരണമായെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒഡീഷയിലെ ഭുവന്വേശ്വറിലാണ് സംഭവം. കുട്ടിക്ക് അടിയന്തര ചികിത്സ തേടി ക്യാപിറ്റല്‍ ആശുപത്രിയില്‍ നിന്ന് കിംസ് ആശുപത്രി വരെയുളള കേവലം 13 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ആംബുലന്‍സ് എടുത്തത് ഒന്നരമണിക്കൂറാണ്. റോഡിലെ ട്രാഫിക് ബ്ലോക്കാണ് കുട്ടിയുടെ ജീവനെടുത്തത്. അരമണിക്കൂര്‍ മുന്‍പ് കുട്ടിയെ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ഈ റോഡിനെയാണ് ആശ്രയിച്ചത്. എമര്‍ജന്‍സി സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് മുന്നോട്ടുപോയതെങ്കിലും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വഴിയൊരുക്കുന്നതില്‍ യാത്രക്കാര്‍ സഹകരിച്ചില്ലെന്നാണ് റി്പ്പോര്‍ട്ടുകള്‍.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ പ്രദീകിനെ പാട്ടിയയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സമയം കുറവായത് കൊണ്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയാണ് ബന്ധുക്കള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ട്രാഫിക് ബ്ലോക്ക് ബന്ധുക്കളുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ചു. നിരവധി തവണ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ പോകാന്‍ പ്രത്യേക വഴി ഉണ്ടായിരുന്നുവെങ്കില്‍ തന്റെ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. പലപ്പോഴും കുട്ടിയെ ബന്ധു വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാണ് വഴിയൊരുക്കാന്‍ ശ്രമിച്ചത്. അതിനിടെ, വീണ് ബന്ധുവിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

Karma News Network

Recent Posts

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

14 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

32 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

34 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

59 mins ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

1 hour ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

1 hour ago