topnews

ചരിത്രത്തിലാദ്യമായി ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായി വനിത

നഗ്പൂര്‍. ആര്‍എസ്എസിന്റെ ചരിത്രത്തിലാദ്യമായി വിജയദശമി ആഘോഷവേളയില്‍ വനിതയെ മുഖ്യാതിഥിയായി ക്ഷണിച്ചു. ആര്‍എസ്എസ് പര്‍വതാരോഹക സന്തോഷ് യാദവാണ് നാഗ്പുരില്‍ നടന്ന വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായത്. ആഘോഷം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ശസ്ത്രപൂജയും നടത്തി. എവറസ്റ്റ് പര്‍വതം രണ്ട് വട്ടം കീഴടക്കിയ ആദ്യവനിതയെന്ന ലോക റെക്കോഡ് കരസ്ഥമാക്കിയ വ്യക്തിയാണ് സന്തോഷ് യാദവ്. 2000ത്തില്‍ രാജ്യം പത്മശ്രീ നല്‍കി സന്തോഷ് യാദവിനെ ആദരിച്ചിരുന്നു.

അതേസമയം സംഘത്തിനെതിരെയുള്ള കുപ്രചരണങ്ങളുടെ ശക്തി ഇന്ന് ക്ഷിയിച്ചിരിക്കുകയാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇത്തരത്തില്‍ ആര്‍എസ്എസിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ജനങ്ങള്‍ തള്ളി. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുവനാണ് ചിലരുടെ ശ്രമം. എന്നാല്‍ സംഘത്തിനോ ഹിന്ദുക്കള്‍ക്കോ ആ സ്വഭാവമില്ലാ. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാധാനത്തിന്റെയും പക്ഷത്താണ് സംഘം എന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രാധാന്യം വളര്‍ന്ന് വരുകയാണ്. സുരക്ഷ മേഖലയില്‍ ഭാരതം കൂടുതല്‍ ശക്തവും സ്വയം പര്യാപ്തവുമാകുകയാണ്. സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് മാത്രമേ രാജ്യത്തിന്റെ വളര്‍ച്ചക്കായി സംഭാവന ചെയ്യുവാന്‍ സാധിക്കു. രാജ്യത്തിന്റെ പുരോഗതിയാണ് നമ്മുടെ എല്ലാവരുടെയും മുന്‍ഗണന. നമ്മുടെ പാരമ്പര്യത്തേ ഇന്നത്തെ വര്‍ത്തമാന കാലവുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

56 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago