entertainment

മഞ്ജു പല കാര്യത്തിലും എന്നോട് ആകർഷണമുണ്ടെന്ന് തോന്നുന്ന തരത്തിൽ പെരുമാറി, സനൽ കുമാർ ശശിധരൻ

സംവിധായകൻ സനൽ കുമാർ‌ ശശിധരനും മഞ്ജു വാര്യരും തമ്മിലുള്ള പ്രസ്താവനകൾ സോഷ്യൽ മീഡിയയിലടക്കം വൻ തോതിൽ ചർച്ചയായിരുന്നു. മഞ്ജു വാര്യരുടെ പരാതിയെത്തുടർന്ന് സനൽ കുമാർ ശശിധരനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുമായി സംഭവിച്ച പ്രശ്‌നം എന്താണെന്ന് വെളിപ്പെടുത്തുകയാണ് സനൽകുമാർ. മഞ്ജു വാര്യർ തന്റെ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും തനിക്ക് തോന്നിയ പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സനൽ കുമാർ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. വാക്കുകളിങ്ങനെ,

കയറ്റം എന്ന സിനിമ സംഭവിക്കുന്നത് മഞ്ജു വാര്യർ കാരണമാണ്. സെക്‌സി ദുർഗ എന്ന ചിത്രത്തിന്റെ ലിങ്ക് നൽകാമോ എന്ന് ചോദിച്ച് മഞ്ജു വാര്യറാണ് മെസേജ് അയക്കുന്നത്. ആദ്യം എനിക്ക് വിശ്വാസമായില്ല. ആ ചിത്രം കണ്ടിട്ട് അവർ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. തന്നോട് വർക്ക് ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞു.

കയ്യിൽ കുറേകഥകളുണ്ടെന്നും നിങ്ങളെ പോലുള്ളയാളുകൾക്ക് വർക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. കയറ്റം ചിത്രീകരിക്കാൻ ഹിമാലയത്തിൽ പോകേണ്ടിവരുമെന്നും ചിലപ്പോൾ അപകടം സംഭവിച്ചെന്നു വരമെന്നും പറഞ്ഞു. അതൊന്നും പ്രശ്‌നമല്ലെന്നാണ് അവർ പറഞ്ഞത്. തനിക്ക് മഞ്ജു വാര്യരെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിത്തുടങ്ങിയത് ആ സമയത്താണ്.

ചിത്രം ആഗസ്റ്റിൽ ഷൂട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. അവരുടെ പ്രോജക്ടും മാറ്റിവച്ച് ആഗസ്റ്റിൽ ഷൂട്ട് ചെയ്യാൻ അവർ തയ്യാറായി. 20 ദിവസം ഹിമാലയത്തിൽ വച്ചായിരുന്നു ഷൂട്ട്. വേണ്ടത്ര സൗകര്യം പോലുമില്ലാത്ത സ്ഥലത്തായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. ഒരു കുഴിവെട്ടിയ സ്ഥലമാണ് ടോയ്‌ലറ്റായി ഉപയോഗിച്ചത്

മഞ്ജു വാര്യർക്ക് താനുമായി എന്തെങ്കിലും അലോസരമുണ്ടെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം, അതിന് ശേഷം സിനിമയെ കുറിച്ചുള്ള അഭിമുഖങ്ങളിൽ താൻ മഞ്ജു വാര്യരുമായി എത്തിയിട്ടുണ്ട്. അതിലൊക്കെ അവർ എന്നെപറ്റിയും സിനിമയെ പറ്റിയും വളരെ മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. താൻ മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയെന്ന കാര്യം സത്യമാണ്. ഒരിക്കലും ഏകപക്ഷീയമായ പ്രണയാഭ്യർത്ഥനയല്ല. പല കാര്യത്തിലും അവർക്ക് എന്നോട് ആകർഷണമുണ്ടെന്ന് തോന്നുന്ന തരത്തിൽ പെരുമാറി

അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്ന സമയത്ത് ഞാൻ മിണ്ടാതിരിക്കും. അപ്പോൾ അവർ തന്നെ ഇങ്ങോട്ട് കാര്യങ്ങൾ സംസാരിക്കുകയും മേസേജ് അയക്കുകയും ചെയ്യും. ഒരു സന്ദർഭത്തിൽ ഞാൻ അവരോട് പറഞ്ഞു എനിക്ക് നിങ്ങളോട് സ്പിരിച്ച്വൽ അട്രാക്ഷൻ തോന്നുന്നു എന്നാണ്. അപ്പോൾ അവർ പറഞ്ഞത്, നിങ്ങൾ നല്ലൊരു മനുഷ്യനാണ്. എന്നെ പോലൊരാൾ എന്ന് പറഞ്ഞ് നിർത്തിയെന്ന് സനൽ പറഞ്ഞു.

തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നം ആരംഭിച്ചത് മഞ്ജു വാര്യരുമായുണ്ടായ പ്രശ്‌നങ്ങളല്ല. മഞ്ജു വാര്യരോട് നടത്തിയത് പ്രണയാഭ്യർത്ഥന എന്നൊന്നും പറയാൻ പറ്റില്ല. അത് ഞാൻ പറയുന്നത് കമ്പാനിയൻഷിപ്പിനെ പറ്റി മാത്രമാണ്.

ആ സമയത്ത് ഞാനും എന്റെ വൈഫും ഒരു വീട്ടിൽ രണ്ട് മുറികളിൽ താമസിക്കുകയാണ്. ഞങ്ങൾ രണ്ട് തരത്തിലുള്ള മനുഷ്യരാണ്. അവരുടെ കാഴ്ചപ്പാട് വേറെയാണ്. എന്റെ കാഴ്ചപ്പാട് വേറെയാണ്. എനിക്ക് അവരുമായി ഒരു തരത്തിലും കമ്പാനിയൻഷിപ്പുണ്ടായി വരുന്നില്ല. ഞാൻ പറയുന്നൊന്നും അതിന്റേതായ രീതിയിൽ എടുക്കില്ല. ഞങ്ങൾ സൗഹൃദത്തോടെയാണ് പിരിഞ്ഞത്.

Karma News Network

Recent Posts

‘നിങ്ങളെ കിട്ടാന്‍ ഞാന്‍ ജീവിതത്തില്‍ എന്തോ നല്ലത് ചെയ്തിട്ടുണ്ടാവണം’ ഗര്‍ഭകാലത്ത് ജഗത് നല്‍കുന്ന പിന്തുണയെ കുറിച്ച്‌ അമല പോള്‍

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോള്‍. ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഗര്‍ഭകാലത്ത് ഭര്‍ത്താവ് ജഗത് തനിക്ക്…

21 mins ago

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ…

46 mins ago

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

1 hour ago

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

2 hours ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

10 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

11 hours ago