crime

സ്ത്രീധനമായി കാറ് കിട്ടിയില്ല, ഭാര്യയെ ക്രിക്കറ്റ് ബാറ്റിന് അടിച്ച് കൊന്നു

സ്ത്രീധനത്തെ ചൊല്ലി കണ്ണില്ലാത്ത പല ക്രൂരതകളും ഇപ്പോഴും പുറത്ത് വരുന്നുണ്ട്. കാറ് സ്ത്രീധനമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടിതൂക്കി കൊലപാതകം ആത്മഹത്യയാക്കാനും യുവാവ് ശ്രമിച്ചു.

മൂന്നുകൊല്ലം മുന്‍പാണു സേലം മുല്ലൈ നഗര്‍ സ്വദേശികളായ കീര്‍ത്തിരാജും ധനശ്രീയും വിവാഹിതരായത്. അടുത്തിടെ കുടുംബ വീട്ടില്‍ നിന്നു ഇരുവരും മാറിതാമസിച്ചു. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീര്‍ത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ക്രൂരത.

ധനശ്രീ ആത്മഹത്യ ചെയ്തുവെന്ന് ധനശ്രീ കഴിഞ്ഞ ദിവസം ഭാര്യ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ധനശ്രീയുടെ തലയില്‍ മുറിവ് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണു മരണമെന്നു സ്ഥിരീകരിച്ചു. തുടര്ന്നു കീര്‍ത്തിരാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.

സ്ത്രീധനമായി കാറുകിട്ടാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വഴക്കിനിടെ ക്രിക്കറ്റ് ബാറ്റെടുത്തു കീര്‍ത്തിരാജ് ധനശ്രീയെ അടിക്കുകയായിരുന്നു. മരിച്ചവീണ ധനശ്രീയുടെ കഴുത്തില്‍ കയറു കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണു ഇയാള്‍ അയല്‍വാസികളെ വിവരമറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ കീര്‍ത്തിരാജിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണു സേലം പൊലീസ്.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

13 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

44 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago