Categories: law

കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി. മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആംബുലന്‍സിലെ പുരുഷ നഴ്‌സ്, ഡ്രൈവര്‍ എന്നിവരോട് ഇന്നു സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. രാധയുടെ സഹോദരന്‍ മുതുകുളം ആവണിയില്‍ ഗോപി (62) കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണു മരിക്കുന്നത്.

ഇത് അറിഞ്ഞ ഉടനെ രാധ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കാറില്‍ നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ബന്ധുക്കള്‍ 108 ല്‍ വിളിച്ച് ആംബുലന്‍സ് സേവനം തേടുകയായിരുന്നു. നങ്ങ്യാര്‍കുളങ്ങര കവലയിലെത്തിയപ്പോള്‍ രാധ സ്ഥിരമായി ചികിത്സ തേടിയിരുന്ന കണ്ടിയൂരിലെ ആശുപത്രിയിലേക്കു പോകണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ജീവനക്കാര്‍ ഇതിനു സമ്മതിക്കാതെ ആംബുലന്‍സ് നിര്‍ത്തിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലായിരുന്നു 108 ആംബുലന്‍സ് ജീവനക്കാര്‍ രാധയെ എത്തിച്ചത്. 108 ആംബുലന്‍സില്‍ രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ വാദം. തുടര്‍ന്ന് ഹരിപ്പാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സ്വകാര്യ ആംബുലന്‍സില്‍ കണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Karma News Editorial

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

15 mins ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

57 mins ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

2 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

2 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

3 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

4 hours ago