topnews

പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം, ആശുപത്രിക്ക് എതിരെ പരാതി

കോന്നി: പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തികയാണ് മരിച്ചത്. 29 വയസായിരുന്നു. യുവതിയുടെ മരണത്തിന് കാരണം ചികിത്സ പിഴവെന്ന് ആരോപിച്ച് ആശുപത്രിക്ക് എതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിന് പരാതി നല്‍കി.

കഴിഞ്ഞ 31ന് രാത്രി പത്ത് മണിയോടെയാണ് കോന്നിയെ സ്വകാര്യ ആശുപത്രിയില്‍ യുവതിയുടെ പ്രസവം നടന്നത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഈ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിക്ക് എതിരെ പരാതി നല്‍കിയത്.

അതേസമയം, യുവതിയുടെ മരണകാരണം ചികിത്സാപിഴവല്ലെന്നും പ്രസവാനന്തര ഷോക്കാണെന്നും യുവതി കോവിഡ് പോസിറ്റീവ് ആയിരുന്നെന്നും കോന്നിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വസതിയില്‍ എത്തിച്ചു. തെങ്ങുംകാവ് ഇഞ്ചപ്പാറയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.

അഡ്മിഷന്‍ സമയത്ത് ലഭിച്ച ആര്‍ ടി പി സി ആറില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കുകയും മരണ ശേഷം ചെയ്ത കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആവുകയും ചെയ്തതായി കണ്ടെത്തിയതായി ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാര്‍ത്തിക പ്രസവിച്ച ആണ്‍ കുഞ്ഞ് പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

30 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

32 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

53 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 hours ago