പത്തനംതിട്ട: കഴുത്തിനും കൈക്കും വേദനയുമായി എത്തിയ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. റാന്നി സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി കരിയംപ്ലാവ് അഴകാത്തനില്‍ ശശിയുടേയും ലീലാമ്മയുടെയും മകള്‍ വി എസ് സാനിമോളാണ് മരിച്ചത്. ആശുപത്രി അധികൃതര്‍ക്ക് എതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തി ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി മാതാപിതാക്കള്‍ പെരുമ്പെട്ടി പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ 26ന് രാത്രി പത്ത് മണിയോടെയാണ് കഴുത്തിനും കൈക്കും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാനിമോളെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ വേദന കുറഞ്ഞതായി അറിയിച്ചു. മൂന്ന് മണിയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സാനിമോളുടെ മരണത്തിന് കാരണമെന്നാരോപിച്ച് മാതാവ് ലീലാമ്മ ദാനിയേല്‍ പെരുമ്പേട്ടി പൊലീസില്‍ പരാതി നല്കി. അതേസമയം, സാനിമോള്‍ക്ക് കൃത്യമായ ചികില്‍സയാണ് നല്‍കിയതെന്ന് റാന്നി താലൂക്ക് ആശുപത്രി ആര്.എം.ഓ ഡോ. വൈശാഖ് പറഞ്ഞു. ഫിസിഷ്യനാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. യുവതിക്ക് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. രോഗലക്ഷണത്തിന് അനുസരിച്ച് പാരാസെറ്റാമോള്‍ ഐവി ഇന്‍ജക്ഷനാണ് നല്‍കിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടതും പൊലീസില്‍ അറിയിച്ചതും ഡോക്ടര്‍ തന്നെയാണ്. മരണ കാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ സാധിക്കുമെന്നും ഡോ. വൈശാഖ് പറഞ്ഞു.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…