crime

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ ജീവനെടുത്തു, അനാഥരായി നാല് പെണ്‍മക്കള്‍

വയനാട്:കോവിഡ് വ്യാപന സമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യ ശാലകള്‍ അടഞ്ഞു കിടന്ന സമയം പല പ്രശ്‌നങ്ങള്‍ക്കും ഗണ്യമായ കുറവ് ഉണ്ടായിരുന്നു.പല കുടുംബങ്ങളിലും സമാധാനം നിലവില്‍ വരികയും ചെയ്തു.എന്നാല്‍ പിന്നീട് ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരികയും മദ്യ ശാലകള്‍ തുറക്കുകയും ചെയ്തതോടെ മദ്യപിച്ചുണ്ടാകുന്ന പല പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി.ഇപ്പോള്‍ മദ്യ ലഹരിയില്‍ യുവാവ് ഭാര്യയുടെ ജീവന്‍ എടുത്തിരിക്കുകയാണ്.ഇതോടെ നാല് കുരുന്നുകള്‍ അനാഥമാവുകയും ചെയ്തു.

വയനാട് വടുവഞ്ചാലില്‍ ആണ് ദാരുണ സംഭവം ഉണ്ടായത്.മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുകയായിരുന്നു.മര്‍ദനത്തില്‍ യുവതി മരിച്ചു.ഇതോടെ പറക്കമുറ്റാത്ത നാല് കുരുന്നുകള്‍ അനാഥരാവുകയും ചെയ്തു.വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത്‌കൊല്ലി പണിയ കോളനിയിലെ സീനയാണ് മരിച്ചത്.ഭര്‍ത്താവ് വിജയ് മദ്യലഹരിയില്‍ എത്തി സീനയെ മര്‍ദിക്കുകയായിരുന്നു.സംഭവത്തില്‍ വിജയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതോടെ നാല് കുട്ടികള്‍ അനാഥരായി.

മദ്യപാനമാണ് ഈ കുരുന്നുകള്‍ തനിച്ചാകാന്‍ കാരണമായത്.അധികം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ സ്‌നേഹത്തോടെ തന്നെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്.സ്ഥിര മദ്യപാനിയായ വിജയ് കഴിഞ്ഞ ദിവസം മദ്യ ലഹരിയില്‍ എത്തി രാത്രിയില്‍ ഫോണിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നു.ഈ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് തിരിഞ്ഞതും സീനയുടെ മരണത്തിന് കാരണമായതും.വാക്കേറ്റത്തിനിടെ വിജയ് ഭാര്യയെ മര്‍ദ്ദിച്ചു.ഇതിനിടെ സീനയുടെ തല വീടിന്റെ ചുമരില്‍ ഇടിക്കുകയായിരുന്നു.അബോധാവസ്ഥയില്‍ ആയ സീനയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ സീന മരിക്കുകയായിരുന്നു.സംഭവം അയല്‍ വാസികളാണ് പോലീസിനെ അറിയിച്ചത്.തുടര്‍ന്ന് പോലീസ് എത്തി വിജയിയെ കസ്റ്റഡിയിലെടുത്തു.ഇരട്ടക്കുട്ടികള്‍ അടക്കം നാല് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക് ഉള്ളത്.കുട്ടികളുടെ സംരക്ഷണ ചുമതല ചൈല്‍ഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

14 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

45 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

1 hour ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago