kerala

പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യ, സുഹൃത്ത് പിടിയില്‍, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കിളിമാനൂര്‍: സ്ത്രീകള്‍ക്ക് പിന്നാലെ പല കഴുകന്‍ കണ്ണുകളുമുണ്ട്. ഭര്‍ത്താവ് വിദേശത്തോ അല്ലെങ്കില്‍ ദൂരെ മറ്റെവിടെയെങ്കിലുമോ കഴിയുന്നെങ്കില്‍ ആ സ്ത്രീകളെ ഉന്നം വെച്ച് പല കഴുകന്മാരും വട്ടമിട്ട് പറക്കാറുണ്ട്. ഇത് പലപ്പോഴും വലിയ ദുരന്തങ്ങളില്‍ കലാശിച്ചേക്കാം. ഇത്തരത്തില്‍ ഒരു സംഭവമാണ് കിളിമാനൂര്‍ നിന്നും പുറത്ത് എത്തുന്നത്. രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് എത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റിലായതോടെയാണ് കൊടിയ പീഡനം അടക്കമുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. കുമ്മിള്‍ ഈട്ടിമൂട് അശ്വതി ഭവനില്‍ അരുണ്‍ എസ്. നായര്‍ (കണ്ണന്‍, 27) ആണ് പിടിയിലായത്. യുവതിയുടെ മരണാനന്തര ചടങ്ങുകളില്‍ അരുണ്‍ സജീവമായിരുന്നു.

കഴിഞ്ഞ ആഴ്ച കിളിമാനൂര്‍ കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിയായ വീട്ടമ്മയാണ് ആത്മഹത്യ ചെയ്തത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച് ഓട്ടോയില്‍ വീടുകളില്‍ വിതരണം ചെയ്ത് വന്നിരുന്ന അരുണ്‍ വീട്ടമ്മയുമായി പരിചയത്തിലായി. തുടര്‍ന്ന് വര്‍ഷങ്ങളായി അരുണ്‍ വീട്ടമ്മയുമായി ബന്ധം തുടര്‍ന്ന് വരികയായിരുന്നു. ഇതിനിടെ ഒരു വര്‍ഷം മുമ്പ് പ്രതിയും പ്രദേശ വാസികളും ചേര്‍ന്ന് തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഇതില്‍ വീട്ടമ്മയും ഉണ്ടായിരുന്നു. വിനോദ യാത്രയ്ക്കിടെ കന്യാകുമാരിയില്‍ വെച്ച് യുവതിയെ അരുണ്‍ ലൈംഗികമായി പീഡിപ്പിച്ചു. മാത്രമല്ല യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കുകയും ചെയ്തു.

ഇതിനിടെ അരുണും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. അരുണിന്റെ വിവാഹ നിശ്ചയത്തില്‍ മനംനൊന്തും ആഭരണങ്ങളും പണവും നഷ്ടമായതിനെ തുടര്‍ന്നുമുള്ള മനോവിഷമത്തിലാകാം വീട്ടമ്മ ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. യുവതിയുടെ പക്കല്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ പീഡന വിവരവും അരുണുമായുള്ള സാമ്പത്തിക ഇടപാടുകളും വിവരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മരണത്തിലുള്ള അരുണിന്റെ പങ്ക് വ്യക്തമായി.

അതേസമയം അന്വേഷണം തന്നിലേക്ക് തിരിഞ്ഞു എന്ന് മനസിലാക്കിയ പ്രതി എറണാകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിവില്‍ പോയി. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം കിളിമാനൂര്‍ എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാര്‍ എസ്.ഐ പ്രൈജു സുരേഷ്‌കുമാര്‍, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം എറണാകുളത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കന്യാകുമാരിലും മറ്റും കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയ ശേഷം ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Karma News Network

Recent Posts

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

14 mins ago

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

27 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

40 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

1 hour ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

1 hour ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

1 hour ago