മുപ്പത്തിയഞ്ചുകാരിയായ എഴുത്തുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ എഴുപത്തിയഞ്ചുകാരനും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായിക്കെതിരെ പോലീസ് കേസ് എടുത്തു. മുംബൈ പോലീസാണ് വ്യവസായിക്കെതിരെ കേസെടുത്തത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ വ്യവസായി ഭീഷണിപ്പെടുത്തി യിരുന്നതായും പരാതിപ്പെട്ടാൽ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
മുംബൈ ജുഹു മേഖലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് 75 കാരനായ വ്യവസായി 35 കാരിയായ എഴുത്തുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടക്കുകയാണ്.
വ്യവസായി പരാതിക്കാരിയുടെ പേരിൽ രണ്ട് കോടി രൂപ വായ്പയെടുത്തെങ്കിലും തിരികെ നൽകിയില്ലെന്ന് പോലീസ് പറയുന്നു. യുവതി നേരിട്ട അതിക്രമങ്ങളെ ക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും വ്യവസായിയും എഴുത്തുകാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി യതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
യുവതിയുടെ പരാതി സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്. മുംബൈയിലെ അംബോലി പോലീസ് സ്റ്റേഷനിലാണ് യുവതി വ്യവസായിക്കെതിരെ പരാതി നൽകിയത്. വ്യവസായിക്കെതിരെ പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡി കമ്പനിയിൽ നിന്നും ഫോൺ കോൾ ലഭിച്ചതായും യുവതി ആരോപിക്കുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…