mainstories

ഖത്തറിലെ സ്വർണവ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ

ദോഹ: മലയാളികൾ ഉൾപ്പെട്ട ഖത്തറിലെ യമനി കൊലപാതക കേസിലെ 27 പ്രതികളിൽ നാലു പേരെ ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളിൽ മൂന്നു പേർ പോലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു.

കൊലപാതക വിവരം മറച്ചുവയ്ക്കൽ, കളവ് മുതൽ കൈവശം വയ്ക്കൽ, നാട്ടിലേക്ക് പണം അയയ്ക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 12 പേർക്കെതിരെ ചുമത്തിയിരുന്നത്.

കേസിൽ നാലു പേർക്ക് വധശിക്ഷ, പ്രതികളിൽ ചിലർക്ക് അഞ്ചു വർഷവും മറ്റ് ചിലർക്ക് ആറു മാസവും തടവും ഏതാനും പേരെ വെറുതെ വിടുകയും ചെയ്തുകൊണ്ടാണ് വിധിപ്രഖ്യാപനം. വിധി ആശ്വാസകരമാണെന്ന് ദോഹയിലെ അഭിഭാഷകനായ നിസാർ കോച്ചേരി വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

രണ്ട് വർഷം മുൻപാണ് മലയാളി സംഘം യമനി സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ച് കൊലപ്പെടുത്തിയത്. പ്രതി ചേർക്കപ്പെട്ടവരിൽ 12 പേർക്ക് ഇന്ത്യൻ എംബസി, നോർക്ക നിയമ സഹായ സെൽ എന്നിവയുമായി ചേർന്ന് നിസാർ കോച്ചേരിയാണ് സൗജന്യ നിയമസഹായം നൽകിയത്.

Karma News Network

Recent Posts

സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങി, സംഭവം പാലക്കാട്

പാലക്കാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ്…

7 mins ago

തദ്ദേശ വാർഡ് പുനർ വിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിനെ വെട്ടിലാക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി. തെരഞ്ഞെടുപ്പ്…

24 mins ago

പത്താംക്ലാസ് ഫലം പേടിച്ച് നാടുവിട്ടു, 15-കാരന് കിട്ടിയത് ഒമ്പത് എ.പ്ലസും ഒരു എയും

തിരുവല്ല : പത്താംക്ലാസ് ഫലം അറിയുന്നതിന്റെ തലേദിവസം നാടുവിട്ട കുട്ടിക്ക് കിട്ടിയത് മികച്ച മാർക്ക്. എസ്.എസ്.എൽ.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ,…

25 mins ago

വേഷം മാറി മൊട്ടയടിച്ചു പല സ്ഥലങ്ങളിലായി കറങ്ങി നടന്നു, മായാ മുരളിയുടെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കടയിലെ റബ്ബര്‍ തോട്ടത്തില്‍ പേരൂർക്കട സ്വദേശി മായ മുരളി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ…

51 mins ago

സപ്ലൈകോയിൽ മണ്ണെണ്ണ മോഷണം, വെള്ളം ചേർത്ത് വിൽപ്പന ജൂനിയർ അസിസ്റ്റന്റിന് സസ്പെൻഷൻ

ഇടുക്കി : മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നട‍ത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ…

55 mins ago

ഹിന്ദുക്കളുടെയാണ് അമ്പലം, ക്ഷേത്രങ്ങളേ കമ്യൂണിസ്റ്റുകാരിൽ നിന്നും മോചിപ്പിക്കും- വിജി തമ്പി

ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ, പക്ഷെ കേരളത്തിൽ ഇന്നീ ക്ഷേത്രങ്ങൾ ഭരിക്കുന്നതിൽ യഥാർത്ഥ ഹിന്ദു വിശ്വാസികൾ എത്ര പേരുണ്ടെന്ന് വിശ്വ…

1 hour ago