ലക്നൗ: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവം. സ്വകാര്യ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യുപി സർക്കാർ അവധി പ്രഖ്യാപിച്ചു. അന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്നും സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ അന്നേ ദിവസം അടച്ചിടണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂർത്തം വന്നെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സോഷ്യൽമീഡിയയിൽ കുറിച്ചു. എല്ലാ സർക്കാർ കെട്ടിടങ്ങളും അലങ്കരിക്കണം. ജനുവരി 14 മുതൽ ശുചീകരണ കാമ്പയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ചൊവ്വാഴ്ച അയോധ്യയിൽ എത്തിയിരുന്നു. വിവിഐപികൾക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങൾ മുൻകൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗി നിർദേശിച്ചു.
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…
തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…
തിരുവനന്തപുരം: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന് . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…
കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…
വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഭാര്യ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അറിയിച്ച റോബർട്ട് വാദ്ര, രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കാനും കൂടുതൽ…