national

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പാവുമ്പോൾ ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് സ്ഥിരമാണ്, യോഗി ആദിത്യനാഥ്

ലക്‌നൗ: പരാജയപ്പെടുമെന്ന് ഉറപ്പിച്ചപ്പോൾ ഇൻഡി സഖ്യം ഇവിഎമ്മിനെതിരെ കുപ്രചരണം നടത്തുകയാണ്,ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ബാലറ്റ് കൊള്ളയടിച്ച വ്യക്തികളാണ് ഇന്ന് ഇവിഎമ്മിനെ നിരസിക്കുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പാവുമ്പോൾ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇൻഡി സഖ്യത്തിലുള്ള മറ്റ് പാർട്ടികളും ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് സ്ഥിരമാണ്. ഇത് ആദ്യമായിട്ടല്ല ഇവർ ഇത്തരത്തിൽ പ്രസ്താവനകളിറക്കുന്നത്. 2014 മുതൽ കോൺഗ്രസിൽ നിന്ന് ഇത് തന്നെയാണ് നാം സ്ഥിരമായി കേൾക്കുന്നത്. യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇൻഡി സഖ്യം നടത്തുന്നതെന്നും അവരുടെ പരാജയം അംഗീകരിക്കാൻ സാധിക്കാത്തതിനാൽ കോൺഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Karma News Network

Recent Posts

പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയ(25)യുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍…

7 mins ago

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച…

9 mins ago

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

38 mins ago

മകന്റെ മർദ്ദനത്തിൽ പിതാവിന് മരണം

മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ…

44 mins ago

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ…

1 hour ago

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; കുറിപ്പുമായി പിതാവ്

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ…

1 hour ago