topnews

ഹലാൽ ഉല്പ്പന്നങ്ങൾക്ക് പൂട്ടിട്ട് യോഗി,ഹലാലിലൂടെ വർഗീയതയും മതവിദ്വേഷവും സമൂഹത്തേ വിഭജിക്കുന്നു എന്നും എഫ് ഐ ആർ ഇട്ടു

ആഹാരത്തിലെ ഹലാൽ മുദ്രകൾക്ക് ശക്തമായ നിയന്ത്രണം നടപ്പാക്കാൻ യു പി സർക്കാർ. ചരിത്രപരവും ഇന്ത്യയിൽ ആദ്യവും. അനേകം മുസ്ളീങ്ങൾ ഉള്ള യു.പിയിൽ ഇത്തരം ഒരു നീക്കം നടത്തുകയാണിപ്പോൾ. അനധികൃത ഹലാൽ ആഹാരങ്ങൾ ഉണ്ടാക്കി നേടുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് എത്തുന്നു എന്നും ഭീകര സംഘടനകളിലേക്ക് പോകുന്നു എന്നും ആണ്‌ യു പി സർക്കാരിന്റെ വിലയിരുത്തൽ.

എണ്ണ, സോപ്പ്, ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയ വെജിറ്റേറിയൻ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് അടിച്ചിറക്കുന്നു. വെജിറ്റേറിയൻ ആയ എണ്ണക്കും സോപ്പിനും ടൂത്ത് പേസ്റ്റിനും മൊട്ട് സൂചിക്കും വരെ ഹലാൽ മുദ്രകൾ. അത്തരം സർട്ടിഫിക്കേഷൻ ആവശ്യമില്ലാത്ത ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഒരു പ്രത്യേക സമൂഹത്തെയും അതിന്റെ ഉൽപ്പന്നങ്ങളെയും ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ക്രിമിനൽ ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നത്. ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ മതത്തിന്റെ മറവിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനുള്ളിൽ അനിയന്ത്രിതമായ പ്രചരണം നടത്തുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഇതാകട്ടെ, മറ്റ് സമുദായങ്ങളുടെ ബിസിനസ് താൽപ്പര്യങ്ങളെ ഹനിക്കുന്നു. സാധാരണ പൗരന്മാർക്ക് വേണ്ടിയുള്ള സാധനങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകി അന്യായമായ സാമ്പത്തിക നേട്ടങ്ങൾ തേടുകയാണ്‌ ഇത്തരം മുസ്ളീം സംഘടനകൾ.

സർക്കാരിന്റെ അനുമതിയും ശരിയായ അംഗീകാരവും ഇല്ലാത ഹലാൽ ഉല്പ്പന്നങ്ങൾ ഇറക്കുന്നത് ഉത്തർപ്രദേശ് നിയന്ത്രിക്കും.ഭക്ഷണത്തിനും സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന അവിഹിത സമ്പ്രദായം കർശനമായി തടയും.യു പി മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്‌ ഇതുനുള്ള നീക്കത്തിന്റെ ചുക്കാൻ പിടിക്കുക.ഒരു പ്രത്യേക മതവികാരം ചൂഷണം ചെയ്യാനും സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമുള്ള ദുരുദ്ദേശ്യപരമായ ശ്രമം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി അത്തരം ആചാരങ്ങൾക്കെതിരെ കർശനമായ നടപടികൾക്ക് നിർദ്ദേശം നൽകിയതായി മുതിർന്ന ആഭ്യന്തര ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാജരേഖ ചമച്ച് ഹലാൽ സർട്ടിഫിക്കറ്റിന്റെ മറവിൽ അനധികൃതമായി സമ്പാദിക്കുന്ന പണം തീവ്രവാദ ഗ്രൂപ്പുകൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നതായി സംശയമുണ്ട്.

അതായത് തീവ്ര മുസ്ളീം ഗ്രൂപ്പുകളാണ്‌ ആരുക്കെ ഹലാൽ മുദ്ര വയ്ക്കണം എന്നും ആർക്കൊക്കെ ഹലാൽ മുദ്ര നല്കണം എന്നൊക്കെ സ്വാധീനം ചെലുത്താനുള്ള കഴിവ് എന്ന് സംശയിക്കുന്നു. ഇനി ഇതൊന്നും നടക്കില്ല. ഹലാലിലെ തീവ്രവാദത്തിന്റെ എല്ലാ ചിറകും അരിയുകയാണ്‌ യോഗി ആദിത്യ നാഥ്. അതായത് സർക്കാർ അറിയണം എല്ലാം. ആരെല്ലാം ഹലാൽ നല്കുന്നു. അത് എവിടെ വില്ക്കുന്നു. ഹലാൽ മുദ്രകളിലേ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം ആണ്‌ യു പിയിൽ നടപ്പാക്കാൻ പോകുന്നത്.

അതിനിടെ യു.പിയിൽ വ്യാജ ഹലാൽ ആഹാരവും മുദ്രയും നല്കിയതിനു പോലീസ് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് ,ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ,ജമിയത്ത് ഉലമ മഹാരാഷ്ട്ര എന്നിവയ്ക്കെതിരെ എല്ലാം കേസെടുത്ത് കഴിഞ്ഞു.ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജമിയത്ത് ഉലമ മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങൾ മതവികാരം മുതലെടുത്ത് ഉപഭോക്താക്കൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകി വിൽപ്പന വർധിപ്പിച്ചുവെന്ന് ഫയൽ ചെയ്ത എഫ്‌ഐആർ പറയുന്നു. ഒരു പ്രത്യേക മതം. സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ് അനധികൃത കച്ചവടങ്ങൾ നടത്തുന്നത്. ഒരു ഉൽപ്പന്നത്തിനും സർട്ടിഫിക്കേഷൻ നൽകാൻ ഈ കമ്പനികൾക്ക് അധികാരമില്ല എന്നും യു പി സർക്കാരിന്റെ നടപടികൾ വ്യക്തമാക്കുന്നു..

സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 298 (മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകൾ പറയൽ മുതലായവ), 384 (കൊള്ളയടിക്കൽ), 420 (വഞ്ചന) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 467 (വ്യാജരേഖ), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (ഒരു വ്യാജ രേഖയായി ഉപയോഗിച്ചത്), 505 (പൊതു വിനാശത്തിന് കാരണമാകുന്ന പ്രസ്താവനകൾ). എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ മുസ്ളീം സംഘടനകൾക്ക് എതിരേ കേസെടുത്തത്. അതാണ്‌ മുമ്പ് പറഞ്ഞത് രാജ്യത്ത് ഇതാദ്യമാണ്‌.ഇങ്ങിനെ ഒരു നടപടിയും കേസെടുക്കലും ഇന്ത്യയിൽ ആദ്യമാണ്‌. അതിന്റെ തുടക്കമാണ്‌ യു പി.

വിവിധ മുസ്ളീം സംഘടനകൾക്ക് എതിരേ എടുത്ത കേസിലെ പ്രോസിക്യൂഷന്റെ കണ്ടെത്തൽ ഇങ്ങിനെ…പ്രസ്തുത കമ്പനികൾ സാമ്ബത്തിക നേട്ടത്തിനായി വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വിവിധ കമ്പനികൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയത് സാമൂഹിക വിരോധം മാത്രമല്ല, പൊതുജനവിശ്വാസവും വളർത്തുന്നു.ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത കമ്പനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറയ്ക്കാനുള്ള ശ്രമങ്ങളെ സൂചിപ്പിക്കുന്നു,ഇത് ഇതര മതക്കാരുടെ കച്ചവടത്തേ തകർക്കുക എന്ന ലക്ഷ്യം ആണ്‌. കച്ചവടത്തിൽ മതം കലർത്തി ജനത്തേ ഭിന്നിപ്പിക്കുകയും സമൂഹത്തേ വിഭജിക്കുകയും ചെയ്യുകയാണ്‌.ഇത് നിയമവിരുദ്ധമായ വലിയ തോതിലുള്ള ഗൂഢാലോചനയാണ്‌. പരാതിക്കാരി ലഖ്‌നൗ നിവാസിയായ ശൈലേന്ദ്ര കുമാർ ശർമ്മ ആണ്‌. ഈ അന്യായ നേട്ടം സാമൂഹ്യ വിരുദ്ധ/ദേശ വിരുദ്ധ ഘടകങ്ങൾക്ക് കൈമാറുന്നു എന്ന ആശങ്കയുണ്ട്.

മാത്രമല്ല, വർഗ വിദ്വേഷം വിതയ്ക്കാനും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കാനും രാജ്യത്തെ ദുർബലപ്പെടുത്താനുമുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരമൊരു ദുഷ്ടശ്രമം. കമ്പനികളുടെ ഉടമകൾക്കും മാനേജർമാർക്കും അപ്പുറത്തുള്ള നിരവധി വ്യക്തികൾ ഈ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി സാധ്യതയുള്ള ബന്ധമുണ്ട്. ഈ വ്യക്തികൾ ആനുപാതികമല്ലാത്ത ലാഭം സമ്പാദിക്കുന്നതിലും തീവ്രവാദ സംഘടനകളെയും ദേശവിരുദ്ധ ശ്രമങ്ങളെയും പിന്തുണയ്‌ക്കുന്നതിന് ഫണ്ട് കൈമാറുന്നതിലും പരാതിക്കാരൻ ആശങ്ക പ്രകടിപ്പിക്കുന്നു എന്നും പരാതിയിൽ പറയുന്നു

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

10 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

20 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

51 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago