kerala

കോഴിക്കോട് രണ്ടരവയസ്സുകാരനെ പീഡിപ്പിച്ചു, 24കാരൻ അറസ്റ്റിൽ

എലത്തൂര്‍: കോഴിക്കോട് എലത്തൂരിൽ രണ്ടരവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. എലത്തൂര്‍ വാളിയില്‍ വീട്ടില്‍ രാഹുല്‍ (24) ആണ് പിടിയിലായത്. മുമ്പും സമാനമായ കേസുകള്‍ ഇയാളുടെപേരിലുണ്ട്. എലത്തൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.

എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ആര്‍. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. അതേഅസമയം കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിരൂപയുടെ ലഹരിവേട്ട. ഉത്തർപ്രദേശ് സ്വദേശിയായ യുവാവാണു പിടിയിലായത്. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് അറസ്റ്റിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്.

വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും, ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.

karma News Network

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

5 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

21 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

39 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

57 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago