തിരുവനന്തപുരത്ത് ബൈക്കിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി അജിന് എ എസ് ആണ് മരിച്ചത്. തലച്ചോറിന് പരിക്കേറ്റ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അരുവിയോട് ജങ്ഷനില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.
വെള്ളിയാഴ്ചയാണ് അജിന് അപകടം സംഭവിച്ചത് . വൈകിട്ട് ആറുമണിക്കാണ് അപകടം ഉണ്ടായത്. അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്കിന് കുറുകേ നായ ചാടി. ഇതോടെ മുന്നേ പോയ ബൈക്ക് വീണു. ഈ ബൈക്കിൽ ഇടിച്ച് അജിനും ബൈക്കും തെറിച്ചു വീണു. ഗുരുതര പരിക്ക് പറ്റിയ അജിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്റെ ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: നീതു, മകൾ: യുവാന.
ഇതിനിടെ തിരുവനന്തപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെ നായ കടിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന ശ്രീനിവാസനെ പിന്തുടര്ന്ന് കടിക്കുകയായിരുന്നു. ഇയാളുടെ കാലില്‍ ആഴത്തില്‍ മുറിവേറ്റിറ്റുണ്ട്. ആദ്യം ജനറല്‍ ആശുപത്രിയിലാക്കിയ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു സംഭവം.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…