ഹരിദ്വാറിൽ തീർത്ഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗത്തിനിരകളായി. ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിൽ ഞായറാഴ്ച രാത്രിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.
വാഹനങ്ങളൊന്നും കിട്ടാതെ രാത്രിയിൽ വഴിയരികില്‍ നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണു ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത്. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും അപ്പോൾ കാറില്‍ ഉണ്ടായിരുന്നു.
യാത്രയ്ക്കിടെ യുവതിയെയും ആറ് വയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗിനിരയാക്കിയ ശേഷം ഇരുവരേയും കനാലിനു സമീപം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പൊലീസ് സ്റ്റേഷനിലെത്തി യുവതി തനിക്കുണ്ടായ ദുരനുഭവം അറിയിക്കുകയാണ് ഉണ്ടായത്.
വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിയാവുന്നത്. കാറില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയില്ല. ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. ഇരുവരെയും റൂര്‍ക്കിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…