topnews

സംസ്ഥാനത്തെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജന ഹരീഷ് മരിച്ചത് ഉൾപ്പെടെയാണ് അന്വേഷിക്കുക. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിർണ്ണായക മൊഴികളും രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടി.

കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ചില ഡേറ്റിംഗ് ഗ്രൂപ്പുകളും അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒരു സംഘത്തിന് നേരെ ആരോപണം ഉയർന്നിരുന്നു. ഇവരുടെ നീക്കങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഗോവയിൽ കഴിഞ്ഞ മെയ് 12നാണ് അഞ്ജന ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മറ്റ് നാല് പെൺകുട്ടികളുടെ മരണങ്ങളും ഏറെ സമാനമാണെന്നാണ് കണ്ടെത്തൽ. സംവിധായകൻ ലെനിൽ രാജേന്ദ്രന്‍റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മരണങ്ങൾക്കെല്ലാം ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എടിഎസിന്‍റെ അന്വേഷണം.

അഞ്ജനയും സുഹൃത്തുക്കളുമായുള്ള അവസാന ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ലഹരി മാഫിയക്കും ചില സ്വതന്ത്ര ലൈംഗിക സംഘടനകൾക്കും ഈ മരണങ്ങളുമായി ബന്ധമുണ്ടെന്നാണ് നിഗമനം. വിഷാദ രോഗികൾക്ക് മയക്കുമരുന്ന് നൽകുന്ന ഡോക്ടർമാരും അന്വേഷണ പരിധിയിലുണ്ട്.

Karma News Network

Recent Posts

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

8 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

46 mins ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

1 hour ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

2 hours ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

3 hours ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

3 hours ago