topnews

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍ ലഹരിക്ക് അടിപ്പെടുന്നുവെന്ന് മുഖ്യമന്ത്രി

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ലഹരി കടത്ത് സംബന്ധിച്ച ചോദ്യങ്ങളിലൂടെ ബിനിഷ് കോടിയേരിയേയും പ്രതിപക്ഷം ഉന്നമിട്ടു. ലഹരി കടത്ത് കേസ് പ്രതികള്‍ക്കൊപ്പം ബിനിഷ് നില്‍ക്കുന്ന ചിത്രമായിരുന്നു എം. വിന്‍സെന്റ് പരാമര്‍ശിച്ചത്. ബിനീഷ് കോടിയേരിയെ കുറിച്ചുളള പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യങ്ങളില്‍ നിന്ന് എക്‌സൈസ് മന്ത്രി ഒഴിഞ്ഞു മാറി.

ഇന്ത്യയില്‍ കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നത് കേരളത്തിലെന്ന പ്രതിപക്ഷ ആരോപണവും എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ തള്ളി. കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ആരോപണം നിഷേധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ലഹരി മരുന്ന് വിപണനം നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Karma News Editorial

Recent Posts

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

5 mins ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

21 mins ago

പരപുരുഷ ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് യുവാവ്

മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…

32 mins ago

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

47 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

51 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

1 hour ago