crime

സൗജന്യ അടിവസ്ത്ര പദ്ധതി; ഇരകളായി നിരവധി സ്ത്രീകള്‍

അഹമ്മദാബാദ്: പല വിധത്തിലുള്ള തട്ടിപ്പുകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അടിവസ്ത്രം മറയാക്കി തട്ടിപ്പ് നടത്തുന്നത് ഇതാദ്യമാണ്. വിവിധ പദ്ധതികളുടെ പേരില്‍ സ്ത്രീകളെയടക്കം തട്ടിപ്പിനിരയാക്കിയ യുവാവാണ് അറസ്റ്റിലായത്. അഹമ്മദാബാദ് ചന്ദ്‌ഖേഡ സ്വദേശി സൂരജ് ഗാവ്‌ലെ (25) എന്നയാളെയാണ് അഹമ്മദാബാദ് സൈബര്‍ ക്രെം സെല്‍ അറസ്റ്റ് ചെയ്തത്. സൗജന്യ അടിവസ്ത്രങ്ങള്‍ ലഭിക്കുമെന്ന പദ്ധതിയുടെ പേരില്‍ നിരവധി സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്രൊമോഷന്റെ ഭാഗമായി സൗജന്യ അടിവസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു സ്‌കീം സൂരജ് തന്നെയാണ് തയ്യാറാക്കിയത്. സൗജന്യ ഇന്നര്‍ വെയര്‍ പദ്ധതി പേരില്‍ തട്ടിപ്പിനിരയാക്കുന്ന സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു രീതി. െതുടര്‍ന്ന് പല നമ്ബറുകളിലേക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഇത് അയച്ചു കൊടുക്കും. പ്രധാനമായും സ്ത്രീകളായിരുന്നു ഇരകള്‍.

മെസേജ് കണ്ടിട്ട് ആരെങ്കിലും പ്രതികരിച്ചാല്‍ ഇവരോട് അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ആവശ്യപ്പെടും. ഇങ്ങനെ അയച്ചു കൊടുത്ത് അബദ്ധത്തില്‍ ചാടുന്നവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കലായിരുന്നു രീതി. 19കാരിയായ ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ‘അടിവസ്ത്ര’ തട്ടിപ്പുകാരനെ പൊലീസ് കുടുക്കിയത്. ‘തന്റെ സ്‌കീം വഴി സൗജന്യം നേടാന്‍ അര്‍ഹയാണെന്ന് അവകാശപ്പെട്ട് യുവതിയോട് സൂരജ് വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. മറ്റ് ചില സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്’. സൈബര്‍ ക്രൈം എസിപി ജെ.എം.യാദവ് അറിയിച്ചു. കൊമേഴ്‌സ് ബിരുദധാരിയായ സൂരജ്, ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകളെ സംബന്ധിച്ച് നല്ല അറിവുള്ള ആളായിരുന്നുവെന്നും പൊലീസ് പറയുന്നു.

Karma News Network

Recent Posts

ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ…

12 seconds ago

മുഖ്യമന്ത്രിയുടെ യാത്ര മൂന്നുരാജ്യങ്ങളിലേക്ക്, ഇൻഡൊനീഷ്യയിലേക്ക് തിരിച്ചു

ദുബായ് ∙ തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു .…

26 mins ago

അന്ന് എന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസും, കഴിഞ്ഞ കാലത്തെ കുറിച്ച് കനകലത പറഞ്ഞത്

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

34 mins ago

മൂന്നാം ഘട്ട വോട്ടെടുപ്പ്, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി, 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ…

52 mins ago

എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് ബിഗ് ബോസിലുണ്ടായിരുന്ന 18 ദിവസവും- ഒമര്‍ ലുലു

ബിഗ് ബോസ് ഷോയില്‍ താൻ നേരിട്ട സമ്മർദ്ദങ്ങള്‍ തുറന്നു പറഞ്ഞു സംവിധായകൻ ഒമർ ലുലു. ബിഗ് ബോസ് സീസണ്‍ 5ലെ…

1 hour ago

അരി സഞ്ചിക്കുള്ളിൽ കഞ്ചാവുമായെത്തി, തൃശൂരിൽ യുവതി പിടിയിൽ

തൃശൂർ : അരി സഞ്ചിക്കുള്ളിൽ കഞ്ചാവുമായെത്തിയ സ്ത്രീ പൊലീസിന്റെ വലയിൽ. ഒറിഷയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ്…

1 hour ago