ഐ.എഫ്.എഫ്.കെ. വേദിയിൽ യൂത്ത് കോൺഗ്രസിന്റെ സിൽവർലൈൻ വിരുദ്ധസമരം. കെ-റയിൽ വേണ്ട കേരളം മതി എന്ന പോസ്റ്ററിൽ കൈമുദ്ര പതിപ്പിച്ചായിരുന്നു പ്രതിഷേധം. പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
‘കെ റെയിൽ വേണ്ട കേരളം മതി’ എന്ന മുദ്രാവാക്യം എഴുതിയ ബാനറിൽ നേതാക്കൾ പ്രതിഷേധ സൂചകമായി പെയിന്റിൽ കൈ മുക്കി പതിപ്പിച്ചു.. മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ ഉൾപ്പടെയുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്തു.
അന്താരാഷ്ട്ര തലത്തിൽ പല പ്രതിഷേധങ്ങളും സിനിമകളിലൂടെയാണ് അടയാളപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഈ വേദി തിരഞ്ഞെടുത്തത്. കെ റെയിൽ വിരുദ്ധസമരം രാജ്യവിരുദ്ധസമരം ഒന്നുമല്ല. ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് ചിന്താഗതിയാണ്. ഐഎഫ്എഫ്കെ വേദിയിൽ ക്രിയാത്മക പ്രതിഷേധമാണ് നടത്തിയത്’ ഷാഫി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസും പ്രതിഷേധം കടുപ്പിക്കുകയാണ്.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില് ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര് രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…
തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…