kerala

ബൈക്ക് മരത്തിലിടിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ മരിച്ചു

ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെഎസ് ഉണ്ണികൃഷ്ണൻ (29) ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ആണ് മരിച്ച ഉണ്ണികൃഷ്ണൻ.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം അപകടം നടന്നത്. അപകടത്തില്‍ സംഭവ സ്ഥാലത്ത് വച്ചു തന്നെ ഉണ്ണികൃഷ്ണൻ മരിക്കുകയായിരുന്നു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ഗൾഫിൽ നിന്ന് ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത്. സോമശേഖരൻ പിള്ള- ഗീതാ ദമ്പതികളുടെ മകനാണ് മരിച്ച ഉണ്ണിക്കൃഷ്ണൻ. ഭാര്യ ഐശ്വര്യ, മകൾ ശ്രീനിക. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംസ്കാരം ഉച്ചക്ക് ശേഷം 3മണിക്ക് ഹരിപ്പാട് പള്ളിപ്പാട് വീട്ടു വളപ്പിൽ നടക്കും.

Karma News Network

Recent Posts

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

17 mins ago

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

27 mins ago

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

1 hour ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

2 hours ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

2 hours ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

3 hours ago