topnews

യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കോല: 10 പേർ അറസ്റ്റിലായി

ബെംഗളൂരു. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 10 പേർ അറസ്റ്റിലായി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കേരളത്തിൽ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പ്രതികൾക്കായി തിരച്ചിൽ പോലീസ് നടക്കുകയാണ്.

സംഭവത്തില്‍ കര്‍ണാടക പോലീസ് അയല്‍ സംസ്ഥാനമായ കേരള പോലീസിന്റെ സഹായം തേടിയിട്ടുള്ളതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. അതിനാല്‍ കര്‍ണ്ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടുവരികയാണ്. മംഗളൂരു എസ്പി കാസര്‍കോട് എസ്പിയുമായും ഞങ്ങളുടെ ഡിജി കേരളാ ഡിജിയുമായും സംസാരിച്ചു കഴിഞ്ഞു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ബൊമ്മൈ പറഞ്ഞു.

പ്രതികളെ പിടിക്കാൻ കര്‍ണാടകയും കേരളവും സംയുക്തമായി ഓപ്പറേഷന്‍ ഏറ്റെടുക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അരാഗ ജ്ഞാനേന്ദ്രയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അടിയന്തര യോഗം വിളിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അന്വേഷണം നിരീക്ഷിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും മുതിര്‍ന്ന എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മംഗളൂരുവിലെത്തും.

ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മുമ്പത്തെ സംഭവങ്ങളില്‍ അത്തരം സമാനതകളുണ്ട്. അത് സമഗ്രമായി പഠിക്കുകയാണ്, തുടര്‍ന്ന് കാരണത്തിന്റെ വേരുകളിലേക്ക് പോകും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടെ ആരുമില്ലാതിരുന്ന സമയത്താണ് അക്രമികള്‍ പ്രവീണിനെ ആക്രമിക്കുന്നത്. ശേഷം പ്രതികൾ സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവില്‍പ്പോയി.

സംസ്ഥാനത്ത് അക്രമവും പ്രതിസന്ധിയും സൃഷ്ടിക്കാനുള്ള ഒരു കൂട്ടരുടെ ആസൂത്രിത ഗൂഢാലോചനയാണിത്. തങ്ങള്‍ ആ ചിന്താഗതിയിലുള്ളവരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം, പ്രവീണിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്യുകയും നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

28 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

45 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

58 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago