topnews

ഹിന്ദുക്കളെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാകുന്നു, സ്വർഗം കിട്ടുമെന്ന് പറഞ്ഞ് സിറിയയിലേക്കും കടത്തുന്നു, തെളിവ് സഹിതം പ്രതികളെ പിടികൂടി മധ്യപ്രദേശ് എ.ടി.എസ്

മധ്യപ്രദേശിൽ ഇസ്ലാമിക ഭീകര സംഘടന ഹിന്ദുക്കളെ നിർബന്ധിത മത പരിവർത്തനം നടത്തിയതായി അധികൃതർ വ്യക്തമാക്കി. മധ്യപ്രദേശ് പോലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എ ടി എസ് ആണ്‌ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിന്റെ 5 പ്രവർത്തകർ ആണ്‌ മധ്യപ്രദേശ് എ ടി എസിന്റെ പിടിയിൽ ആയത്.

ഇവർ ഹിന്ദു പെൺകുട്ടികളെ മത പരിവർത്തനം നടത്തുന്ന കണ്ണികളായി പ്രവർത്തിക്കുകയായിരുന്നു എന്നാണ്‌ കണ്ടെത്തൽ. പ്രണയം നടച്ച് ഹിന്ദു പെൺകുട്ടികളെ മതം മാറ്റിയിരുന്നു. ഇതിനായി കൂടുതൽ മുസ്‌ലിം യുവാക്കളേയും ഇവർ തന്നെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളും ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റി വിവാഹം ചെയ്തിരുന്നു. ഇതേ സമയത്ത് തന്നെ ഈ പെൺകുട്ടികൾ അറിയാതെ ഇവർക്ക് വേറെയും ഭാര്യമാർ ഉണ്ടായിരുന്നു എന്നും കണ്ടെത്തി.

ഭീകരവാദ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയ മോസ്റ്റ് വാണ്ടട് ക്രിമിനൽ ആയ സാക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളും വീഡിയോകളും മതം മാറ്റുവാൻ ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസും ആഭ്യന്തിര മന്ത്രിയും പറയുന്നത് ഇങ്ങിനെ…ജിഹാദ് എന്നാൽ കീടനാശിനിയാണ് എന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു. മധ്യപ്രദേശ് സർക്കാർ ഇത്തരം സംഭവവികാസങ്ങൾ അനുവദിക്കില്ല എന്ന് മധ്യപ്രദേശ്, ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായ തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിന്റെരണ്ട് പുരുഷന്മാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചവരാണ്. ഇവരുടെ ഭാര്യമായും ഭീകര സംഘടനയുടെ കണ്ണികളായി പ്രവർത്തിരുന്നു. മതം മാറി ഇസ്ലാമിലേക്ക് ആളുകളേ എത്തിച്ച് അവരെ ഭീകരവാദ പ്രവർത്തനത്തിനു ചാവേറുകളാക്കി മുന്നിൽ നിർത്തുകയായിരുന്നു ഭീകര സംഘടനായ ഹിസ്ബ്-ഉത്-തഹ്രീറിന്റെ ലക്ഷ്യം. ഭോപ്പാൽ ആസ്ഥാനമായുള്ള ജിം പരിശീലകൻ യാസിർ ഖാൻ, ഹൈദരാബാദ് ആസ്ഥാനമായുള്ള മുഹമ്മദ് സലിം എന്നിവരാണ്‌ അറസ്റ്റിലായത്.

കൂടാതെ ഭോപ്പാലിലെ വിരമിച്ച ആയുർവേദ ഡോക്ടർ അശോക് ജെയിനിന്റെ മകൻ സൗരഭ് ഹിന്ദു മതത്തിൽ നിന്നും ഇസ്ളാം സ്വീകരിച്ച് മുഹമദ് എന്ന പേരിൽ ഭീകര സംഘടനയിൽ എത്തിയ ആളാണ്‌ എന്നും എടിഎസ് വൃത്തങ്ങൾ പറഞ്ഞു. ഹൈദരാബാദിലെ ഒരു കോളേജിലെ ഫാക്കൽറ്റിയിലെ സീനിയർ സ്റ്റാഫാണ് അറസ്റ്റിലായ മുഹമ്മദ് സലിം. ഈ മുഹമദ് സലിമും മുമ്പ് ഹിന്ദു മതത്തിൽ നിന്നും ഇസ്ലാം സ്വീകരിച്ചാണ്‌ ഭീകര സംഘടനയിലെത്തിയത്.

നേരത്തെ ദേവി നാരായൺ പാണ്ഡ എന്നായിരുന്നു ഇയാളുടെ പേർ. അറസ്റ്റിലായ മുഹമ്മദ് അബ്ബാസ് അലി മുമ്പ് ബിനു കുമാർ എന്ന ഹിന്ദു ആയിരുന്നു.പ്രതികൾ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായി എടിഎസ് വൃത്തങ്ങൾ അറിയിച്ചു. 2000-ത്തിന്റെ തുടക്കത്തിൽ ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജിൽ പഠിപ്പിക്കുമ്പോൾ തങ്ങളുടെ മകന്റെ മുതിർന്ന സഹപ്രവർത്തകനായ ഡോ. കമൽ അവനെ ബ്രെയിൻ വാഷ് ചെയ്ത് “സലിം” ആക്കി മാറ്റുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു.

ഞങ്ങളുടെ അഞ്ച് മക്കളിൽ ഞങ്ങളുടെ ഏക മകനാണ് അവൻ. ഇസ്‌ലാമിലേക്ക് മാറാൻ അദ്ദേഹത്തെ ബ്രെയിൻ വാഷ് ചെയ്തത് ഡോ. കമൽ മാത്രമാണ്, വിവാദ മതമൗലികവാദിയായ ഇസ്ലാമിക പ്രഭാഷകൻ ഡോ. സാക്കിർ നായിക്കിന്റെ വീഡിയോകൾ ഞങ്ങളുടെ മകന്റെ ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തിന് കൂടുതൽ ആവേശം നല്കിയതായും മാതാപിതാക്കൾ പറഞ്ഞു

ഞങ്ങൾ ഒരു തരത്തിലും ഇസ്‌ലാമിന് എതിരല്ല, എന്നാൽ ആദ്യം നമ്മുടെ മതത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുന്നു, നമ്മുടെ രാജ്യത്തിനെതിരെ ആളുകളെ യുദ്ധം ചെയ്യാനായി മാത്രം ഹിന്ദുക്കളേ ഇസ്‌ലാം ആക്കുന്നതിൽ ആണ്‌ എതിർക്കുന്നത്. ഇസ്‌ലാം ആയി മതം മാറണം എങ്കിൽ മാറട്ടേ..എന്നാൽ അത് ഇന്ത്യക്കെതിരായ ഭീകരവാദ സംഘടനയിൽ ചേരുക എന്ന ലക്ഷ്യത്തിനു വേണ്ടി ആകുമ്പോഴാണ്‌ ദുഖവും ചതിയും വിഷമവും എന്നും മാതാപിതാക്കൾ പറഞ്ഞു. 2010 മുതൽ മകൻ നമ്മുടെ മതത്തിനും സംസ്‌കാരത്തിനും എതിരെ സംസാരിച്ചു തുടങ്ങി.

ഒരിക്കൽ മുഹമദ് നബിയുടെ വിശ്വാസങ്ങളെ എതിർത്തതിന് മാതാപിതാക്കളേ കൊല്ലും എന്നും കാഫിറുകൾ എന്നും അവൻ വിളിച്ച് പറഞ്ഞു. ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിൽ ബരാബങ്കിയിൽ നിന്നുള്ള ഒരു ഇസ്ലാമിക പ്രഭാഷകൻ എന്റെ മകനെയും മരുമകളെയും ഇസ്‌ലാമിക കലിമ വായിക്കാൻ പ്രേരിപ്പിക്കുകയും പിന്നീട് അവരെ ഇസ്‌ലാം മതം സ്വീകരിച്ചവരായി പ്രഖ്യാപിക്കുകയും ചെയ്യുകയുമായിരുന്നു. 2011ൽ തങ്ങളുടെ മകൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

എന്തിനാണ്‌ സിറിയയിൽ പോകുന്നത് എന്ന് ചോദിച്ചപ്പോൾ ജിഹാദിന്റെ ഭാഗമാകാനും അതുവഴി സ്വർഗത്തിലേക്ക് പ്രവേശിക്കാനും എന്നായിരുന്നു മകൻ പറഞ്ഞത്. ഞങ്ങളുടെ മതത്തെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്തപ്പോൾ, ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു, അവനോട് വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെടുക,“ അവന്റെ പിതാവ് പറഞ്ഞു.

Karma News Network

Recent Posts

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

21 mins ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

50 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

1 hour ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

10 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

11 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

12 hours ago