trending

മദ്രസയിൽ മരിച്ച അസ്മിയക്ക് നീതി വേണം, ഞങ്ങൾ പറഞ്ഞിട്ടില്ല നിഷേധിച്ച് DYFI

ബാലരാമപുരത്തെ ഇസ്ലാം മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ 17കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ ജസ്റ്റീഫ് ഫോർ അസ്മിയ എന്ന പോസ്റ്റർ ഞങ്ങൾ ഇറക്കിയിട്ടില്ലെന്നും വ്യാജം എന്നും ചൂണ്ടിക്കാട്ടി ഡി വൈ എഫ് ഐ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്കെതിരെയു വ്യാജ പ്രചാരണത്തിൽ നടപടി എടുക്കാൻ ഡി വൈ എഫ് ഐ ഡി.ജി.പിക്ക് പരാതി നല്കി.അസ്മിയയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ജസ്റ്റിസ് ഫോര്‍ അസ്മിയ എന്നെഴുതി വച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു എന്നായിരുന്നു പ്രചരിച്ചത്. ഇതിനെതിരെയാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, ഡി.വൈ.എഫ്.ഐക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം രൂക്ഷമാണ്.

ബാലരാമപുരത്തെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കേരള എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്നും, വ്യാജ പോസ്റ്ററിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രസ്തുത പോസ്റ്ററുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നും ഫേസ്ബുക്ക് പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം….
ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കേരള എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ഡിജിപിക്ക് പരാതി നൽകി.പ്രസ്തുത പോസ്റ്ററുമായി ഡിവൈഎഫ്ഐക്ക് ബന്ധമില്ല.DYFI KERALA

ഇടമനക്കുഴി ഖദീജത്തുല്‍ ഖുബ്ര വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപ്പള്ളി സ്വദേശി അസ്മിയമോള്‍ (17) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും 5 ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ഥിനികളില്‍ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു. ചെറിയ പെരുന്നാളിന് വീട്ടിലേക്കു പുറപ്പെട്ടപ്പോള്‍ ഇനി ഇവിടേക്കു മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞെന്ന് ചില വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളാണ് കോളജും മതപാഠശാലയും നടത്തുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോപണ വിധേയമായ കോളജിന് ബാലരാമപുരത്തെ മുസ്‌ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.

 

Main Desk

Recent Posts

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്, ഇ.പി ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും. പാർട്ടിയെ പ്രതിരോധത്തിലാക്കിയ…

6 mins ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…

38 mins ago

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

1 hour ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

10 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

10 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

10 hours ago