topnews

ആശുപത്രിയലേക്ക് പോകും വഴി പ്രസവം, രക്ഷകരായി 108 ആംബുലൻസ്‌ ജീവനക്കാർ

ആംബുലൻസ് ജീവനക്കാരുടെ കരുതലിൽ യുവതിക്ക് സുഖ പ്രസവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ആംബുലൻസിൽ പ്രവേശിപ്പിച്ചപ്പോഴാണ് സുഖപ്രസവം നടന്നത്.നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32) ആണ് ആംബുലൻസിന് ഉള്ളിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്. വ്യാഴാഴ്ച വൈകീട്ട് രണ്ടേ മുക്കാലോടെ സിന്ധുവിന് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ദേവി, പൈലറ്റ് സന്തോഷ് കുമാർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് ആംബുലൻസ്‌ സ്ഥലത്തെത്തി. റോഡിൽ നിന്ന് കുത്തിറക്കമുള്ള സ്ഥലത്താണ് സിന്ധുവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ആംബുലൻസ്‌ എത്തിപ്പെടാൻ കഴിയാത്ത അവസ്‌ഥയാണ്. സിന്ധുവിന്റെ അടുത്തെത്തി ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ദേവി നടത്തിയ പരിശോധനയിൽ ആരോഗ്യനില മോശമാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കണ്ടെത്തി.

തുടർന്ന് ആംബുലൻസ്‌ പൈലറ്റ് സന്തോഷ് കുമാറും പ്രദേശവാസികളും ചേർന്ന് സിന്ധുവിനെ സ്ട്രക്ച്ചറിൽ ചുമന്ന് കയറ്റം കയറി മുകളിൽ എത്തിച്ച് ആംബുലൻസിലേക്ക് മാറ്റി. സിന്ധുവിന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ആംബുലൻസിന് ഉള്ളിൽ വെച്ച് 3 മണിയോടെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ ആംബുലൻസ്‌ പൈലറ്റ് സന്തോഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Karma News Network

Recent Posts

അവസാനമായി ഒരു നോക്ക് കാണാൻ വരാത്തതിന് സോറി, ഒരുപാട് സങ്കടങ്ങൾ ഞങ്ങൾ പങ്കുവച്ചിരുന്നു- ഭാഗ്യലക്ഷ്മി

പ്രിയപ്പെട്ട സഹപ്രവർത്തക കനകലതയുടെ വേർപാടിൽ ദുഖം അറിയിച്ച് പലരും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അസുഖമാണ് എന്നറിഞ്ഞിട്ടും, അവസാനകാലം ഒന്ന് വന്ന്…

9 mins ago

രണ്ട് ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ…

26 mins ago

കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും മക്കളും മരിച്ചു

കാസർകോട്: കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54),…

35 mins ago

മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിതെന്ന്- അനീഷ് രവി

നടി കനകലത കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് . അതിനു പിന്നാലെ തനിക്ക് ഗുരുസ്ഥാനീയയായിരുന്ന കനകലതയെ കാണാൻ പോയ നടൻ അനീഷ്…

45 mins ago

ഐ.സി.യു. പീഡനക്കേസ്, ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്. അതിജീവിത നല്‍കിയ…

1 hour ago

കെപിസിസി അധ്യക്ഷപദവിയില്‍ തിരിച്ചെത്തി സുധാകരൻ, നാളെ ചുമതല ഏൽക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമാകുന്നു. അധ്യക്ഷ പദവിയില്‍ തിരിച്ചെത്തി കെ സുധാകരൻ. കെപിസിസി പ്രസിഡന്‍റായി നാളെ…

1 hour ago