Home national ബസും ‍ട്രക്കും കൂട്ടിയിടിച്ച് അപകടം, 13 പേർക്ക് ​ഗുരുതര പരിക്ക്

ബസും ‍ട്രക്കും കൂട്ടിയിടിച്ച് അപകടം, 13 പേർക്ക് ​ഗുരുതര പരിക്ക്

ഷിംല : ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ​ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം. ട്രക്കുമായി കൂട്ടിയിടിച്ച ബസ് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഷിംലയിലേക്ക് പോവുകയായിരുന്ന ബസും അവിടെ നിന്ന് തിരികെ വരികയായിരുന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്.

ബസിലുണ്ടായിരുന്ന എല്ലാവരെയും ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.