തന്തക്ക് പിറന്നവളാണ്‌, മദനി ഭീഷണിപ്പെടുത്തിയിട്ട് പേടിച്ചില്ല, പിന്നല്ലേ ഗോകുലം ഗോപാലൻ- ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : തനിക്കെതിരെ ഗോകുലം ഗോപാലൻ നടത്തുന്ന നീക്കങ്ങളിൽ ഭയമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഒറ്റ തവണയേ മരണം ഉള്ളു, അത് നല്ല തന്തയ്ക്ക് പിറന്ന പോലെ തന്നെ മരിക്കും. ഗോകുലം ഗോപാലൻ പറയുകയുണ്ടായി ശോഭയോട് സ്നേഹമാണെന്ന്. അണ്ണാനെയാണെന്ൻകിൽ അദ്ദേഹത്തിന്റെ ചാനലിൽ മുഴുവൻ തന്നെ കുറിച്ച് വ്യാജവാർത്ത വന്നിട്ടും എന്തുകൊണ്ട് അദ്ദേഹം മാപ്പ് പറഞ്ഞില്ല.

ആരോക്കെയാണ് 24ന് പണം നിക്ഷേപിച്ചതെന്ന് മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി തുറന്നു പറയുംഎന്നും അവർ വ്യക്തമാക്കി. അതേസമയം, വാർത്ത സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്ന് ആരോപിച്ചാണ് 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച ഗോകുലം ഗോപാലന് ശോഭ സുരേന്ദ്ര നൽകിയ മറുപടി ഇങ്ങനെയാണ്, ആയിര കണക്കിനു കോടിയുടെ ആസ്തിയുള്ള കുറിമുതലാളിയുടെ മാനത്തിന്
10കോടിയാണോ വില ? നമുക്ക് കോടതിയിൽ കാണാം.

എങ്ങനെയായിരുന്നു ശോഭാസുരേന്ദ്രം ഫേസ്ബുക്കിൽ കുറിച്ചത്. അഞ്ചുലകഷം രൂപയും പത്തുലക്ഷം രൂപയും കുറിവെച്ച് വാങ്ങിയപാവപ്പെട്ടവരുടെ ഭൂമി വാങ്ങികൂട്ടിയ ആളാണ് ​ഗോകുലം ​ഗോപാലൻ. കേരളത്തിൽ ​ഗവൺമെന്റ് നല്കുന്ന പലിശയല്ലാതെ കൊള്ളപലിശയാണ് വാങ്ങാൻ ഉദ്ദേശമെങ്കിൽ എത്രവലിയ കസേരയിലാണ് ഇരിക്കുന്നതെന്ന് നോക്കില്ലായെന്നും ​ശോഭാ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.