Categories: topnewsworld

ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ തമിഴ്‌നാട്ടില്‍ ഭീകര സംഘടന രൂപീകരിക്കാനായി സൗദിയില്‍ പണം ശേഖരണം, 14 പേര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അന്‍സാറുള്ളയെന്ന ഭീകര സംഘടനയുടെ യൂണിറ്റുണ്ടാക്കാന്‍ ശ്രമിച്ച 14 പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ ആയിരുന്ന ഇവരെ അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിച്ചായിരുന്നു അറസ്റ്റ്.

ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു.ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്ത് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുകയും അതിനായി ഫണ്ട് സ്വരുകൂട്ടുകയായിരുന്നു ഇവരെന്ന് ഏജന്‍സി വ്യക്തമാ ക്കി.

തമിഴ്‌നാട്ടില്‍ അന്‍സാറുള്ള രൂപീകരിക്കാന്‍ സൗദിയില്‍ പണം ശേഖരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ സൗദി ഇന്ത്യയിലേക്ക് മടക്കി അയച്ചു. ഈ കേസിലാണ് ഹസന്‍ അലി, ഹരീഷ് മുഹമ്മദ് എന്നിവരെ എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.ഇന്ത്യയ്ക്കകത്തും പുറത്തുമായി പിടിയിലായവര്‍ അന്‍സാറുള്ള എന്ന ഭീകര സംഘടനയുണ്ടാക്കിയ ശേഷം രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്.

ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരി, നാഗപ്പട്ടണം സ്വദേശികളായ ഹസന്‍ അലി യാനുസ്മരിക്കാര്‍, മുഹമ്മദ് യൂസഫുദ്ദീന്‍ ഹരീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ 2019 ജൂലൈ ഒമ്പതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.എന്‍ഐഎ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് ഒമ്പത് മൊബൈലുകള്‍, 15 സിം കാര്‍ഡുകള്‍, ഏഴ് മെമ്മറി കാര്‍ഡുകള്‍, മൂന്ന് ലാപ്‌ടോപ്പുകള്‍, അഞ്ച് ഹാര്‍ഡ് സിസ്‌ക്കുകള്‍, ആറ് പെന്‍ ഡ്രൈവുകള്‍, ഡോക്കുമെന്റുകളടങ്ങിയ മൂന്ന് സിഡി/ഡിവിഡികള്‍ എന്നിവ കണ്ടെടുത്തിരുന്നു.

മാഗസിനുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബുക്കുകള്‍ എന്നിവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. ക്രിമനല്‍ ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധത്തിന് ഒരുങ്ങുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

2 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

3 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

3 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

4 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

5 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

5 hours ago