Categories: nationaltopnews

കോൺഗ്രസ് അധ്യക്ഷന്‍റെ കാര്യം എന്തായി, ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി എ കെ ആൻ്റണി ആന്‍റണി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. കോൺഗ്രസ് അധ്യക്ഷ പദവിയിൽ തീരുമാനം ആയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ തന്നെ ധാരാളം വിഷയങ്ങൾ പ്രതികരിക്കാൻ ഉള്ളപ്പോൾ മറ്റ് കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇടക്ക് കര്‍ണാടക ഭരണം കൂടി പ്രതിസന്ധിയിലായപ്പോൾ നേതാക്കളുടെ ശ്രദ്ധമുഴുവൻ അവിടേക്കുമാണ്. പ്രവര്‍ത്തക സമിതിയുടെ തീയതി തീരുമാനിക്കാനോ അധ്യക്ഷസ്ഥാനത്തേക്ക് പകരം ആരുവരുമെന്ന ചര്‍ച്ച തുടങ്ങിവക്കാൻ പോലുമോ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം ഇപ്പോഴുള്ളത്. 

ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരെ കണ്ട എകെ ആന്‍റണി യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേട് ആരോപണത്തിന്‍റെയും പശ്ചാത്തലത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് എകെ ആന്‍റണിയുടെ ആവശ്യം. 

Karma News Network

Recent Posts

കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം, 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ…

24 mins ago

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം, ബന്ദികളാക്കിയ നാവികരെ മോചിപ്പിച്ചു

ഇറാൻ സൈന്യം തട്ടികൊണ്ടുപോയ ഇസ്രായേൽ കപ്പലിലേ ഇന്ത്യക്കാരേ നിരുപാധികം വിട്ടയച്ചു. ഇസ്രായേൽ കപ്പൽ തട്ടികൊണ്ടുപോയ ഇറാന്റെ നടപടിയിൽ ഇന്ത്യക്ക് വൻ…

1 hour ago

ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു…

2 hours ago

കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…

2 hours ago

അഴിമതി ഞാൻ അനുവദിക്കില്ല, കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടും-ഗവർണ്ണർ ആനന്ദ ബോസ്

അഴിമതിയും അക്രമവും ബം​ഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബം​ഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ…

3 hours ago

പ്രണയപ്പക, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ്…

3 hours ago