Premium

ഏഴ് വയസ്സുകാരി കടലില്‍ മുങ്ങി മരിച്ചതില്‍ ദുരൂഹത, കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടു പോയത് അമ്മയുടെ കാമുകന്‍

കൊല്ലം. കൊട്ടിയത്ത് ഏഴ് വയസ്സുകാരി തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയെ കടല്‍തീരത്തേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരിച്ച ഏഴ് വയസ്സുകാരിയാ ജ്യോഷ്‌നയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുവാന്‍ എത്തിയ യുവാവാണ് കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കുട്ടിയുടെ പിതാവിന്റെ സഹോദരനാണെന്നാണ് ഇതും ബന്ധുക്കളുടെ സംശയത്തിന് ബലം നല്‍കുന്നു. എന്തിനാണ് ഉച്ചസമയത്ത് കുട്ടികളെ കൊണ്ട് കടല്‍ തീരത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഉച്ചസമയത്ത് ആളുകള്‍ അധികം കടല്‍ തീരത്ത് ഉണ്ടാകില്ല. അതേസമയം കുട്ടികളെ കടല്‍ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് സമീപവാസിയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ഇയാള്‍ കോട്ടയം കാരനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

കുട്ടികളെ കടല്‍ തീരത്ത് ഇറക്കി വിട്ട ശേഷം ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയി എന്നും എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഇയാള്‍ തിരിച്ചെത്തിതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധിക്കള്‍ കുട്ടിയെ കടല്‍ തീരത്ത് കൊണ്ടു പോയത് താങ്കള്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അയാള്‍ വീടിന്റെ അകത്തുണ്ട് എന്നാല്‍ പുറത്ത് വരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

Karma News Network

Recent Posts

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുളിനെ ലേലം ചെയ്യുന്നു, അടിസ്ഥാന വില ഒരു ലക്ഷം

മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…

20 mins ago

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

49 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

1 hour ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

2 hours ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

2 hours ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

2 hours ago