kerala

കറന്റ് പോയതിൽ പ്രതിഷേധം, കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതിസാം, സംഭവം കോഴിക്കോട്

കോഴിക്കോട് : കറന്റ് പോയതിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈദ്യുതി നിലച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി നാശനഷ്ടം വരുത്തിയെന്നാണ് ആരോപണം. അസഹനീയമായ ചൂടിനിടെ വൈദ്യുതി നിലച്ചതാണ്‌ കാരണമായി പറയുന്നത്.

ഇതിനു പിന്നാലെ ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി സെക്ഷൻ ഓഫീസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഓഫീസിന്റെ ബോർഡിന് കേടുപാടുകൾ സംഭവിച്ചു. ഈ സമയം ഒരു ഓവർസിയർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ഈ പ്രദേശത്തെ വൈദ്യുതി പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

അമിതമായ ഉപഭോഗമുണ്ടായാൽ വൈദ്യുതി വൈദ്യുതി തടസപ്പെടുമെന്നും, അതിനാൽ 8 ട്രാൻസ്ഫോമറുകൾ ഓഫാക്കണമെന്ന് കൺട്രോൾ റൂമിൽ നിന്നും കൃത്യമായ നിർദേശമുണ്ടായിരുന്നുവെന്നും ജീവനക്കാർ പറയുന്നു. മുകളിൽ നിന്നുള്ള ഉത്തരവ് തങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഇത് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകൾ വൈദ്യുതി നിലച്ചതിൽ തങ്ങളെ പഴിചാരുകയും ഓഫീസ് ആക്രമിക്കുകയുമായിരുന്നു

karma News Network

Recent Posts

തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പുരസ്കാരം, ഇന്ത്യയിൽ ലഭിക്കുന്നത് ആദ്യം

തിരുവനന്തപുരം : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ-ഐടിസി) സെന്റർ ഓഫ് എക്‌സലൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ഡവലപ്‌മെന്റിന്റെ സീറോ വേസ്റ്റ്…

1 min ago

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം, പശുക്കളെ കൊന്നു, ജനം ആശങ്കയിൽ

മൂന്നാർ : കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പെരിയവരെ ലോവർ ഡിവിഷനിൽ ആണ് വീണ്ടും കടുവയിറങ്ങിയത്. പ്രദേശവാസിയായ നേശമ്മാളിന്റെ…

27 mins ago

സുരേഷ് ​ഗോപിയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി- വിജയരാഘവൻ

ഒരു മനുഷ്യൻ എങ്ങനെ ഒക്കെ ആകണം എന്നതിന് പലർക്കും മാതൃകയാണ് തൃശൂറിലേ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. മലയാളികൾക്ക് എന്ത്…

34 mins ago

വേങ്ങൂരിൽ 232 പേർക്ക് മഞ്ഞപ്പിത്തം, ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 1,977 പേർക്ക്

എറണാകുളം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസവയം മഞ്ഞപ്പിത്തം മൂലം യുവാവ് മരിച്ചു. മലപ്പുറത്ത് ഈ വർഷത്തെ പതിനാലാമത്തെ മരണമാണിത്. വേങ്ങൂരിൽ…

46 mins ago

പത്മജ വേണുഗോപാൽ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ്…

1 hour ago

18 വർഷം മുൻപ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി

18 വർഷം മുൻപ് കാണാതായ ​ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (70)…

2 hours ago