trending

തളർന്ന് കിടപ്പിലായ മകനെ ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും മന:സാക്ഷി മരവിച്ചില്ല, ബാബു വറുഗീസിനെ പുകഴ്‌ത്തി കുമ്മനം

ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിയെ ആശുപത്രിയിലെത്തിച്ച ബാബു വറുഗീസ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച്‌ കുമ്മനം രാജശേഖരൻ. തന്റെ മകൻ വീട്ടിൽ കിടപ്പിലായിക്കിടക്കുമ്പോഴാണ് ബാബു മൂന്ന് വയസ്സുകാരനെ ചികിത്സിക്കാനായി ആശുപത്രിയിലേക്ക് പോയത്. നിസ്സാഹായവസ്ഥയിൽ നിന്ന അമ്മയെയും വല്യമ്മയെയും സഹായിച്ച ബാബുവിന് അഭിനന്ദനാർഹമാണ്. ബാബുവിനെ പുകഴ്ത്തി കുമ്മനം രാജശേഖരനും രം​ഗത്തെത്തി. കൊവിഡ് കാലമായതിനാൽ ഓട്ടവുമില്ല. എന്നിട്ടും മനുഷ്യത്വം വ‌റ്റാതെ ഏറെ നേരം ഏറെദൂരവും ആ കുടുംബത്തോടൊപ്പം നിന്ന ബാബു വർഗീസിനെ നമസ്‌കരിക്കുന്നതായി കുമ്മനം രാജശേഖരൻ ഫേസ്ബുക്കിലിട്ട പോസ്‌റ്റിൽ പറയുന്നു.

നിങ്ങളാണ് നാടിന്റെ മാതൃക. കുട്ടി നാണയം വിഴുങ്ങിയതുമൂലം ചികിത്സക്ക് വേണ്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി എറണാകുളത്തു എത്തിച്ചു. തിരിച്ച്‌ ആലപ്പുഴ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ചു. അഭിനന്ദനങ്ങൾ. നാടിന്റെ അഭിമാനമാണ് അങ്ങ്. സ്വന്തം മകൻ തളർന്ന് വീട്ടിൽ കിടക്കപ്പായിൽ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്ബോഴും , ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്ബോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല. ആ അമ്മമാരുടെ കണ്ണീർ ബാബുവിന്റെ മനുഷ്യത്വത്തെ ഉണർത്തി.

തിരുവല്ലയിൽ വണ്ടിയിടിച്ചു മാരകമായ പരിക്കുകളോടെ രക്തം വാർന്നൊലിച്ചു കിടന്ന ബൈക്ക് യാത്രക്കാരനെ സഹായിക്കാൻ കൂട്ടം കൂടിനിന്നവരാരും തയ്യാറായില്ലെന്ന വാർത്ത കേട്ട് ഇന്നലെ തരിച്ചു നിന്ന “പ്രബുദ്ധ കേരളം ” ഇന്ന് അങ്ങയെ ഓർത്തു അഭിമാനിക്കുന്നു. കോവിഡ്കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി. ജീവിതത്തിന്റെ പരിക്കൻ യാഥാർത്ഥ്യങ്ങളെ നേരിൽ കണ്ടതിന്റെ അനുഭവസമ്ബത്ത് അങ്ങയെ മഹാനാക്കുന്നു. ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് അനന്തകോടി നമസ്കാരം! അങ്ങ് ഉണർത്തിവിട്ട സേവന സന്നദ്ധതയുടെ പ്രചോദനാത്മകമായ ഉജ്ജ്വല വികാരം ഏവരുടേയും ഹൃദയത്തിൽ ഒരു പ്രചോദനമായി എന്നെന്നും ത്രസിക്കും, തുടിക്കും! ബാബു വറുഗീസ്, അങ്ങ് തനിച്ചല്ല. മകന്റെ ചികിത്സയ്ക്ക് ആവുന്ന എല്ലാ സഹായവും നൽകാൻ ഈ നാട്ടിൽ ജീവകാരുണികരായ സുമനസുകൾ മുന്നോട്ട് വരും ..ഒപ്പം നമ്മൾ ഉണ്ട്.

Karma News Network

Recent Posts

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

4 mins ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

37 mins ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

1 hour ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

1 hour ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

2 hours ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

2 hours ago