topnews

സ്വത്ത് തർക്കം ,മരുമകൻ അമ്മാവനേയും ഇളയമ്മയേയും ഉൾപ്പെടെ 4പേരേ കൊലപ്പെടുത്തി

കാസർകോട് : സ്വത്ത് തർക്കം കാസർകോട് 4 അരും കൊലയിലേക്ക് നയിച്ചു. അമ്മാവനേയും ഇളയമ്മയേയും മറ്റ് 2 ബന്ധുക്കളേയും ഞെടിയിടയിൽ മരുമകൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി. കർണാടകയോടു ചേർന്നുള്ള അതിർത്തി ഗ്രാമമായ പൈവളികെ ബായർ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകൻ ഉദയയൻ എന്ന 40കാരനാണ്‌ ഈ ക്രൂരകൃത്യം ചെയ്തത്

കൊലപ്പെട്ടവർ ടി.വിയിൽ വാർത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ശാന്തനായി ഇവിടെ എത്തിയ കൊലയാളി പെട്ടെന്ന് പ്രകോപനം ഒന്നും ഇല്ലാതെ കൈയ്യിൽ കരുതിയ മഴു എടുത്ത് എല്ലാവരേയും വെട്ടുകയായിരുന്നു. ചിലർ ഒരു വെട്ടിനു തന്നെ മരണപ്പെട്ട നിലയിൽ ആയിരുന്നു.

കൊലപാതകം കണ്ട് ഭയന്നോടിയ ഉദയയുടെ അമ്മ ലക്ഷ്മി അയല്‍വീട്ടില്‍ അഭയംതേടി.ലക്ഷ്മി നാട്ടുകാരേ അറിയിച്ചത് പ്രകാരം ആളുകൾ ഓടികൂടിയപ്പോൾ ചോരയിൽ കുളിച്ച് 4 മൃതദേഹങ്ങൾ ആണ്‌ കണ്ടത്. കൈയ്യിൽ ഈ സമയം മഴുവുമായി കൊലയാളി ഉദയനും നില്പ്പുണ്ടായിരുന്നു. മൃതദേഹത്തിൽ നിന്നും അനക്കം ഉണ്ടോ എന്നും എല്ലാവരുടേയും മരണം ഉറപ്പാക്കുകയും ആയിരുന്നു കൊലയാളി കാവൽ നിന്നതിന്റെ ഉദ്ദേശ്യം. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പാടുപെട്ട് കീഴടക്കുകയും ഒരു തൂണിൽ പിടിച്ച് കെട്ടുകയും ആയിരുന്നു. നാട്ടുകാരെയും ഗ്രാമത്തേ ഒന്നാകെ സംഭവം ഭയപ്പെടുത്തി. കുടുംബ വിഷയവും സ്വത്ത് തർക്കവും ഇത്തരത്തിൽ എത്തിയത് അവിചാരിതം ആയിട്ടായിരുന്നു.

ട്രഷറിയിലെ IAS ഏമാന്റെ വെറും 2 കോടി ഒന്ന് അടിച്ചുമാറ്റി,കട്ടുബോധിച്ചത് NGO നേതാവ്,മുഖ്യന്‍ പാടുന്നു എന്ത് വിധിയിത് വല്ലാത്ത ചതിയിത്

Karma News Editorial

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

3 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

4 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

5 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

5 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

6 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

7 hours ago