ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിതികരിച്ചതിനെത്തുടര്ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അമിത് മിശ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ വൃദ്ധിമാന്‍ സാഹക്കും ഇന്ന് കൊവിഡ് സ്ഥിതീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധിഷേധം ഉയര്‍ന്നിരുന്നു. പ്രധിഷേധത്തെ തുടര്‍ന്നാണ് ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.
ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. ഇന്നലെ നടക്കാനിരുന്ന കൊല്‍ക്കത്ത -ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചിരുന്നു.ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബൗളിങ് പരിശീലകന് ആര് ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന കളി മാറ്റിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്നിലാണ്. ചെന്നൈ ബൗളിംഗ് കോച്ച് ബാലാജിക്ക് കൊവിഡ് സ്ഥിതികരിച്ചതിനാല്‍ താരങ്ങള്‍ ഇനി ക്വാറന്റെയ്നില്‍ കഴിയേണ്ടിവരും. ആറു ദിവസത്തെ ക്വാറന്റെയ്ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ താരങ്ങള്‍ക്കിനി കളിക്കളത്തില്‍ ഇറങ്ങാനാകൂ.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…