ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നൈട്രജനെ ഓക്സിജനാക്കി മാറ്റാമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സംസ്ഥാനത്ത് ഓക്സിജന്‍ ലഭിക്കാതെ നിരവധി മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും ഓക്സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം നൈട്രജനെ ഓക്സിജനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി സംസാരിച്ചെന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയായിരുന്നു. അതിനൊപ്പം പ്രശാന്ത് ഭൂഷണും അണിചേരുകയായിരുന്നു.
‘യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു. നൈട്രജനെ ഓക്സിജന്‍ എന്ന് പുനര്‍ നാമകരണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ -എന്നായിരുന്നു കുറിപ്പ്. കൂടാതെ ഒരു ചിത്രവും അതിനൊപ്പം പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ഫോണില്‍ യോഗി ആദിത്യനാഥ് സംസാരിക്കുന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ‘ഹലോ നൈട്രജന്‍, ഇന്നുമുതല്‍ നിന്‍റെ പേര് ഓക്സിജന്‍’ എന്നു ചേര്‍ത്തിരിക്കുന്നതാണ് ചിത്രം.
ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…
ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…
ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ് നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…