entertainment

പൃഥ്വിരാജ് അന്ന് തന്നോട് പെരുമാറിയ രീതി ഒരിക്കലും മറക്കാന്‍ കഴിയില്ല, ഉണ്ണി മുകുന്ദന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ ഭ്രമം എന്ന ചിത്രത്തിലൂടെ ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിച്ചിരിക്കുകയാണ് ഉണ്ണി. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്ന്. പൃഥ്വിരാജിനെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങള്‍ ഉണ്ണി പറയുന്നുണ്ട്.

ഉണ്ണി മുകുന്ദന്റെ വാക്കുകളിങ്ങനെ, ഒരു ചെറിയ പരിപാടിയിലാണ് താന്‍ ആദ്യമായി പൃഥ്വിരാജിനെ കണ്ടത്. അന്ന് ഓട്ടോറിക്ഷയിലാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് താരങ്ങളെല്ലാം മടങ്ങുമ്പോഴേക്കും രാത്രി നേരം ഒരുപാട് വൈകിയിരുന്നു. അപ്പോള്‍ പൃഥ്വിരാജ് വന്ന് തന്നോട് വീട്ടിലേക്ക് ഒരു ഡ്രൈവ് പോവാം എന്ന് പറഞ്ഞു. പൃഥ്വിയെ പോലൊരു വലിയ നടനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആ ക്ഷണം സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു.

അന്ന് ഞാന്‍ ആരുമല്ല. ആളുകളുടെ മനസ്സില്‍ എന്റെ പേര് പോലും എത്തിയിട്ടില്ല. വെറും ഒരു തുടക്കക്കാരന്‍. എന്നിട്ടും പൃഥ്വിരാജ് എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. അന്ന് രാജു എന്നോട് പെരുമാറിയ രീതി എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. പൃഥ്വിരാജ് എന്ന വ്യക്തി എന്താണ് എങ്ങിനെയാണ് എന്നുള്ള ആമുഖമായിരുന്നു ആ അനുഭവം എനിക്ക്.

അതേ വ്യക്തിയ്‌ക്കൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് പ്രവൃത്തിയ്ക്കുക എന്നാല്‍ തന്നെ സംബന്ധിച്ച് വളരെ അധികം സന്തോഷമുള്ള കാര്യമായിരുന്നു. പൃഥ്വിരാജിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. അഭിനേതാവ് ആവുന്നതിന് മുന്‍പേ തന്നെ ഞാന്‍ ആരാധിച്ച നടനാണ് അദ്ദേഹം. രാജു ആളുകളോട് പെരുമാറുന്ന രീതി… തികഞ്ഞ മാന്യനാണ് അദ്ദേഹം. അസാധാരണമായ ഒരു നടന്‍ മാത്രമല്ല പൃഥ്വി, അനുകമ്പയുള്ള വ്യക്തിയും കൂടെയാണ്.

പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ചും ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. സിനിമയോട് രാജുവിന് വളരെ ഗൗരവമായതും പ്രൊഫഷണലുമായ സമീപനമാണ്. വ്യക്തിപരമായി അതൊന്ന് നേരില്‍ കണ്ട് അനുഭവിയ്ക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. തീര്‍ച്ചയായും ബ്രഹ്മം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പലതും എനിക്ക് പൃഥ്വിയില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

1 hour ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

2 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

3 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

4 hours ago