national

മൂത്രത്തിലൂടെ മലവിസര്‍ജ്ജനം നടത്തി 22കാരൻ വേദന തിന്നത് 22 വർഷങ്ങൾ.

അപൂര്‍വ്വമായ ഫിസ്റ്റുല രോഗത്തെ തുടര്‍ന്ന് ദുരിതം അനുഭവിച്ച 22കാരന് നടത്തിയ ശസ്ത്രക്രിയകൾ വിജയകരം. മൂത്രത്തിലൂടെയും മലവിസര്‍ജ്ജനം സംഭവിക്കുന്ന അപൂര്‍വ്വ രോഗമാണ് 22കാരന് ഉണ്ടായിരുന്നത്. ജമ്മു സ്വദേശിയായ അമോല്‍ ധാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പുനെയിലെ സിറ്റി ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തിനുള്ളിൽ നടത്തിയ നിരവധി ശസ്ത്രക്രിയയിലൂടെയാണ് യുവാവിനെ രോഗമുക്തനാക്കാനായത്. ജനിക്കുമ്പോൾ അമോലിന് മലദ്വാരം ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയിലൂടെയാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്.

പതിനഞ്ചാം വയസില്‍ മൂത്രം ഒഴിക്കുമ്പോള്‍ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടതോടെ അമോൽ ആശുപത്രിയില്‍ ചികിത്സ തേടി. അപൂര്‍വ്വമായ ഫിസ്റ്റുല രോഗമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ തുടർന്ന് കണ്ടെത്തുന്നത്. അമോലിന്റെ മൂത്രത്തിലൂടെയായിരുന്നു മലവിസര്‍ജ്ജനത്തിന്റെ 30 ശതമാനവും പോയിരുന്നത്. ഇത് മൂലം ബാക്ടീരിയ മൂലമുള്ള അണുബാധ അമോലിന് പതിവായിരുന്നു. അതോടെ അമോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക പതിവായിരുന്നു. ആഴ്ചയില്‍ രണ്ടുതവണ വീതമാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. വേദന അസഹനീയമായിരുന്നുവെന്നാണ് പഴയ ജീവിതത്തെ പറ്റി അമോല്‍ പറയുന്നത്.

നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടും രോഗശാന്തി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് യുവാവ് തങ്ങളെ സമീപിച്ചതെന്ന് സര്‍ജന്‍ ഡോ അശ്വിന്‍ പോര്‍വാള്‍ പറഞ്ഞു. അപൂര്‍വ്വമായ ഫിസ്റ്റുല രോഗമാണ് യുവാവിനെ ബാധിച്ചിരുന്നത്. ലോകത്ത് ഇതുവരെ എട്ടു കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുതിര്‍ന്നവരില്‍ ഈ രോഗം ആദ്യമാണെന്നും സര്‍ജന്‍ പറഞ്ഞിട്ടുണ്ട്.

ആദ്യ ശസ്ത്രക്രിയ കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു. ശസ്ത്രക്രിയ അഞ്ചുമണിക്കൂര്‍ നീണ്ടുനിന്നു. മറ്റു ചികിത്സാരീതികളും യുവാവില്‍ പ്രയോഗിച്ചു നോക്കി. സിസ്‌റ്റോസ്‌കോപ്പി, പ്രോക്ടോസ്‌കോപ്പി അടക്കമുള്ള ചികിത്സാരീ തികളാണ് ഉപയോഗിച്ചത്. തുടര്‍ന്ന് വിവിധ മാസങ്ങളിലായി നാലു ശസ്ത്രക്രിയകള്‍ കൂടി നടത്തി. അഞ്ചുമാസം മുന്‍പാണ് അമോലിന്റെ രോഗം പൂര്‍ണമായി ഭേദമായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതത്തിലേക്ക് തിരികെ വന്നുവെന്നും പഠനം പൂര്‍ത്തിയാക്കുമെന്നും അമോല്‍ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

5 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago