Home kerala ദേശാഭിമാനിയിൽ 4 കോടിയുടെ അഴിമതി മാനേജർ രാജിവെച്ചു, അഴിമതിയിൽ വെട്ടിലായി ഇപി ജയരാജനും

ദേശാഭിമാനിയിൽ 4 കോടിയുടെ അഴിമതി മാനേജർ രാജിവെച്ചു, അഴിമതിയിൽ വെട്ടിലായി ഇപി ജയരാജനും

സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ 4 കോടി രൂപയുടെ വൻ അഴിമതി. പരസ്യ വരുമാനത്തിൽ 4 കോടി രൂപയുടെ സാമ്പത്തിക കൃറ്റമക്കേട്. ദേശാഭിമാനിയിൽ പ്രതിസന്ധിയും മറ്റും രൂക്ഷം. കൊച്ചി യൂണിറ്റ് മാനേജർ എൻ ഷിനോയ് രാജി വയ്ച്ചു പാർട്ടി പത്രത്തിൽ നടന്ന അഴിമതി ആദ്യമായി തീക്കട്ടയിൽ ഉറുമ്പ് എന്ന തലക്കെട്ടിൽ ആദ്യമായി റിപോർട്ട് ചെയ്തത് കർമ്മ ന്യൂസ് ആയിരുന്നു. പാർട്ടിയും സർക്കാരും അഴിമതിയുടേയും ബാങ്ക് കൊള്ളയുടേയും മുൾമുനയിൽ നില്ക്കുമ്പോൾ ദേശാഭിമാനി എന്തിനു കുറയ്ക്കണം എന്ന നിലപാടിലാണ്‌ അവിടുത്തേ നടത്തിപ്പുകാർ.

തട്ടിപ്പ് നടത്തിയ മുതിർന്ന നടത്തിപ്പുകാർ വന്നത് ഇ പി ജയരാജന്റെ കാലത്താണ്‌. ഇ പി ജയരാജൻ ദേശാഭിമാനിയുടെ ചുമതലയിൽ ഉണ്ടായിരുന്നപ്പോൾ ലോട്ടറി രാജാവിൽ നിന്നും 2 കോടി രൂപ വാങ്ങിയത് അന്ന് വിവാദമായിരുന്നു. ഇപ്പോൾ ഇ പി ജയരാജൻ ദേശാഭിമാനിയുടെ അസ്ഥിവാരവും തോണ്ടുന്ന പണിയും നടത്തിയാണ്‌ സ്ഥാപനം വിട്ടത് എന്നാണ്‌ പുറത്ത് വരുന്ന വിവരം. പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തകർ ആടു വിറ്റും, പശു വിറ്റും, പാലു കൊടുത്തും കോഴി വളർത്തിയും ഒക്കെ കിട്ടുന്ന വരുമാനം പത്രത്തിനു നല്കിയാണ്‌ സ്ഥാപനം വലർത്തിയത്. വളർന്ന് അങ്ങ് വലർച്ച മുറ്റി തടിച്ച് കൊഴുത്തപ്പോൾ പാർട്ടി പത്രത്തേ വരെ അഴിമതിയിൽ മുക്കി. ദേശാഭിമാനിയിൽ നടന്ന അഴിമതിയിൽ ഇ.പി ജയരാജന്റെ പേരും ഇപ്പോൾ സജീവ ചർച്ചയാണ്‌.

പാർട്ടിയുടെ ഔസ്യോഗിക നേതൃത്വം വൻ അഴിമതി നടന്ന് കഴിഞ്ഞ് കാശും പോയി കഴിഞ്ഞപ്പോൾ ആണറിയുന്നത്. ഇതോടെ കർശന നടപടിയിലേക്ക് പാർട്ടി സിക്രട്ടറി കടന്നിരിക്കുകയാണ്‌. പാർട്ടി പ്രവർത്തകരുടെ ഹൃദയം നുറുക്കുന്ന സ്വന്തം വീട്ടിലെ അഴിമതിയിൽ കുറ്റക്കാരേ ഒന്നിനെയും വെറുതേ വിടില്ലെന്ന സക്തമായ നിലപാടാണ്‌. ഇ പി ജയരാജൻ ആകട്ടേ ഇതെല്ലാം കണ്ടും കേട്ടും സ്വന്തം വീട്ടിൽ ഇരുന്ന് ചിരിക്കുന്നു

ദേശാഭിമാനിയിൽ നാലു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്പ്രത്യേക ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്.തുടർന്ന് കൊച്ചി യൂണിറ്റ് മാർക്കറ്റിങ് മാനേജർ എസ്.ഷിനോയിയെ സസ്പന്റ് ചെയ്യുകയായിരുന്നു. സസ്പൻഷൻ കാലാവധിയിൽ അന്വേഷണം നടന്ന് വരവേ ഇപ്പോൾ 4 കോടിയുടെ തട്ടിപ്പിനു സമാധാനം പറയാതെ ജീവനക്കാർ രാജി വയ്ച്ച് സ്ഥലം വിടുകയാണ്‌

നാലു കോടി നഷ്ടമായിട്ടും ഉത്തരവാദിയായ മാനേജർക്കെതിരെ നിയമ നടപടിക്ക് ജനറൽ മാനേജർ കെ.ജെ.തോമസ് തടസം നിൽക്കുന്നതിൽ സ്ഥാപനത്തിൽ കടുത്ത പ്രതിഷേധമുണ്ട്. കെ.ജെ.തോമസിൻ്റെ നിയന്ത്രണത്തിലുള്ള ഒരു കോക്കസിൻ്റെ ഭാഗമായിരുന്നു ഷിനോയ്. കെ.ജെ.തോമസിൻ്റെ ആശീർവാദത്തോടെ ഇതേ രീതിയിൽ മറ്റു യൂണിറ്റുകളിലും പരസ്യ വരുമാന തിരിമറി നടന്നിട്ടുണ്ട്. കോട്ടയം യൂണിറ്റിലെ രഞ്ജിത് വിശ്വം, ഗോപൻ നമ്പാട്ട്, പ്രദീപ് മോഹൻ എന്നിവർക്കെതിരായ ഓഡിറ്റ് റിപ്പോർട്ട് കെ.ജെ.തോമസ് പൂഴ്ത്തി വച്ചിരിക്കുകയാണ്.
പരസ്യ വരുമാന നിരക്കിൽ അമിതമായ ഇളവു നൽകി മാനേജർമാർ എജൻസികളിൽ നിന്നു കമ്മിഷൻ സംഘടിപ്പിച്ചിരുന്നു. കൂടാതെ സോഫ്റ്റ് വെയർ തിരിമറിയിലൂടെയും കോടികളുടെ വരുമാന കണക്ക് ഒളിപ്പിച്ചു.

ഇ.പി.ജയരാജൻ ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ നിയമിച്ച മാർക്കറ്റിങ് മാനേജർമാരുടെ ടീമിൽ ഉൾപ്പെട്ടയാളാണ് ഷിനോയ്. പാർട്ടിക്കു വേണ്ടി കള്ളപ്പണം വെളുപ്പിക്കാൻ ജയരാജൻ്റെ നിർദേശ പ്രകാരം ദേശാഭിമാനി ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗിച്ചിരുന്നു. ജയരാജൻ മന്ത്രിയായപ്പോഴാണ് കെ.ജെ.തോമസ് ജനറൽ മാനേജരായത്. പാർട്ടിക്കു വേണ്ടിയാണെന്ന പേരിൽ വ്യക്തിപരമായും മാനേജർമാർ ക്രമക്കേടുകൾ കാണിക്കുന്നതിനു കെ.ജെ.തോമസ് കൂട്ടു നിന്നു. ഇതിൻ്റെ ഫലമായി സ്ഥാപനത്തിൽ ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യാനാകാത്ത സ്ഥിതിയുണ്ടായി. ദേശാഭിമാനിയിലെ കെ യുഡബ്ല്യുജെ സെൽ മനോഹരൻ മോറായി ഇക്കാര്യത്തിലുള്ള പ്രതിഷേധം റസിഡൻ്റ് എഡിറ്റർ വി.ബി.പരമേശ്വരനു നൽകി. ഇതേ തുടർന്നാണ് പരമേശ്വരൻ്റെ ആവശ്യപ്രകാരം ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ച് ദേശാഭിമാനിയിൽ പ്രത്യേക ഓഡിറ്റിങിനു തീരുമാനമെടുത്തത്.

ഫലത്തിൽ ഇ.പി.ജയരാജനെ കൂടി പ്രതിക്കൂട്ടിലാക്കുന്ന തീരുമാനത്തിനു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രത്യേക താൽപര്യവുമെടുത്തു. ജയരാജൻ്റെ പക്ഷക്കാരായവരെ ദേശാഭിമാനിയിൽ നിന്നു പുകച്ചു പുറത്താക്കാനാണ് ഗോവിന്ദൻ്റെ ശ്രമം. ദേശാഭിമാനി എൺപതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി എട്ടു ജില്ലകളിൽ സംഘടിപ്പിച്ച കലാസന്ധ്യകളുടെ പേരിൽ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനികൾക്ക് അമിത നിരക്കിൽ തുക അനുവദിച്ചതിനെ കുറിച്ചും ഓഡിറ്റിങ് നടത്തണമെന്ന് റസിഡൻ്റ് എഡിറ്റർ പരമേശ്വരൻ ചീഫ് എഡിറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷരമുറ്റം ക്വിസ് സമാപന സമ്മേളനത്തിൻ്റെ പേരിലും ഇവൻ്റ് മാനേജ്മെൻ്റ് കമ്പനികൾക്ക് വൻതുക നൽകിയിരുന്നു.