അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരിയായ അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള പ്രൊട്ടക്ഷൻ ഓർഡർനും വേണ്ടിയാണ് ഭർത്താവിനും കുടുംബത്തിനും എതിരെ ഹർജി ഫയൽ ചെയ്തത്.

എന്നാൽ വിചാരണ വേളയിൽ സ്വന്തം കേസിൽ വൈറ്റ് കോളർ ബാൻഡ്സിലും റോബ്സലും എത്തിയ പരാതിക്കാരിയായ അഭിഭാഷകയോട് അഭിഭാഷക വസ്ത്രം നീക്കം ചെയ്യണമെന്ന് എതിർഭാഗം അഭിഭാഷക അഡ്വക്കറ്റ് വിമല ബിനു ആവശ്യപ്പെടുകയും ഒബ്ജക്ഷൻ നോട്ട് ചെയ്യുകയും ചെയ്തുവെങ്കിലും പരാതിക്കാരി വിചാരണ വേളയിൽ അഭിഭാഷകർ അണിയുന്ന കൊട്ടിലും വൈറ്റ് കോളർ ബാണ്ടിലും ഹാജരാവുകയും പകുതിയോളം ഭർത്താവിന്റെ വിചാരണവേളയിൽ അഭിഭാഷകർ ഉപയോഗിക്കുന്ന ഡെസ്ക്ക് ഉപയോഗിക്കുകയും ചെയ്തു….

ഇതിനെതിരെ എതിർകക്ഷിഭാഗം അഭിഭാഷക ആർ​ഗ്യുമെന്റ്സിനായി സമയം ചോദിക്കുകയും, വിചാരണ പകുതി വച്ചു നിർത്തി വച്ചു വാദം കേൾക്കുകയും ചെയ്തു…ഒരഭിഭാഷക സ്വന്തം കേസിൽ ഹാജരാവുമ്പോൾ അവർക്കു അഭിഭാഷക വസ്ത്രത്തിന്റെ പ്രിവിലേജസ് ഉപയോഗിക്കാൻ പാടില്ല, എന്നത് കോടതികൾ കാലങ്ങളായി പിന്തുടരുന്ന മര്യാദകൾ ആണ്, സുപ്രീം കോടതിയിലെയും നിരവധി ഹൈക്കോടതികളിലെയും വിധികൾ ചൂണ്ടികാണിച്ച എതിർഭാഗം അഭിഭാഷക അഡ്വക്കറ്റ് വിമല ബിനു ഇത്തരം പ്രാക്റ്റീസ് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും തന്റെ കക്ഷിക്കു നീതി നിഷേധിക്കപ്പെടുന്നതിനു അത് കാരണമാകുമെന്നും വാദിച്ചു…

പ്രാക്ടീസ് എന്നാൽ മറ്റൊരാൾക്ക്‌ വേണ്ടി കോടതി മുമ്പാകെ ഹാജരാവുന്നതാണെന്നും സ്വന്തം കേസിൽ ഒരാൾ അഭിഭാഷകനായല്ല ഒരു പരാതിക്കാരനായാണ് കോടതിയിൽ ഹാജരാകുന്നതെന്നും ആയതിനാൽ തന്നെ അഭിഭാഷകസമൂഹത്തിനു മറ്റുള്ളവരുടെ കേസുകൾ വാദിക്കുമ്പോൾ (plead others cause)ലഭിക്കുന്ന അവകാശങ്ങൾ കോടതി മുമ്പാകെ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കോടതിയുടെ കൂടെ ഉത്തരവാദിത്തം ആണെന്നും, പരാതിക്കാരിയായ അഭിഭാഷകയുടെ മേൽ പ്രവർത്തി Advocates Act പ്രകാരം ബാർ കൗൺസിൽ അച്ഛടക്ക നടപടികൾ ആരംഭിക്കത്തക്കതാ ണെന്നും കേരള ഹൈക്കോടതി അഭിഭാഷക അഡ്വക്കറ്റ് വിമല ബിനു വാദിച്ചു.

ആലുവ മജിസ്‌ട്രേറ്റു കോടതിയിൽ നടന്ന വിചാരണ നിർത്തി വക്കുകയും എതിർഭാഗത്തിന്ഉചിതമായ പരാതി സമർപ്പിക്കുന്നതിനായി കേസ് തുടർ നടപടികൾക്കായി മാറ്റി വച്ചു. എതിർകക്ഷികൾക്കായി ഹാജറായത് കേരള ഹൈകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വക്കറ്റ് വിമല ബിനു വാണ്.