കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം, 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.

മലപ്പുറം മഞ്ചേരിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരാപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.സ്കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്.