ഗൾഫിലെ മദ്യരാജാവിന്റെ ബിനാമിക്കൊപ്പം മന്ത്രി എം.ബി.രാജേഷ്

മന്ത്രി എം ബി രാജേഷിന്റെ മദ്യ വ്യവസായി ബിനാമികളുമായുള്ള ബന്ധം പുറത്ത് വിട്ട് കെ എം ഷാജഹാൻ. യു.എ.ഇ  ലെ മദ്യരാജാവ് കോട്ടോൽ തമ്പിയുടെ ഗൾഫിലെ ബിനാമി തൃശൂർ സ്വദേശി ഷാജുവിന്റെ കുടുംബത്തോടൊപ്പം മന്ത്രി എം ബി രാജേഷ് നില്ക്കുന്ന ഗ്രൂപ്പ് ഫോട്ടൊയാണ്‌ കെ എം ഷാജഹാൻ പുറത്ത് വിട്ടത്

മന്ത്രി രാജേഷിന്റെ രാജ്യാന്തിര മദ്യ വ്യവസായികളുമായുള്ള ചങ്ങാത്തമാണ്‌ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഇവരുമായി സൗഹൃദം പങ്കിട്ട് കുടുംബ ഫോട്ടോക്ക് ഒരു മന്ത്രി മെയ് വഴക്കത്തോടെ നില്ക്കുന്ന എന്നത് തന്നെയാണ്‌ കെ എം ഷാജഹാൻ ഉന്നയിക്കുന്ന സംശയങ്ങളും.

മുമ്പ് മദ്യ രാജാവായ കൊട്ടോൽ തമ്പിയുടെ ഗൾഫിലെ ബിനാമിയായ ഷാജുവിന്റെ കേരളത്തിലെ ബിനാമിയായ ബിനീഷിനൊപ്പം ചിരിച്ച് നില്ക്കുന്ന ചിത്രം പുറത്ത് വിട്ടിരുന്നു. അതിനു പിന്നാലെയാണ്‌ ഗൾഫിലെ മദ്യ വ്യവസായികളുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്നത്.ദ്യ രാജാവായ കൊട്ടോൽ തമ്പിയുടെ ഗൾഫിലെ ബിനാമിയായ ഷാജുവിന്റെ കേരളത്തിലെ ബിനാമിയായ ബിനീഷിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവും എക്സ്സൈസ്, തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും ഒന്നിച്ചായിരുന്നു ഫോട്ടോക്ക് നിന്നത്

എന്തിനും ഏതിനും ന്യായീകരണങ്ങൾ നിരത്തി മുഖം രക്ഷിക്കുന്ന രാജേഷിനു രാജ്യാന്തിര മദ്യ വ്യവസായികളുമായുള്ള ബന്ധം പുറത്ത് വന്നത് തിരിച്ചടിയായി. മാന്യൻ ആണേലും ഇത്തരം സാധാരണക്കാർക്ക് ഇല്ലാത്ത ഉന്നത ബന്ധങ്ങൾ ഉള്ള വിവരങ്ങൾ വിവരിക്കുകയാണ്‌ കെ എം ഷാജഹാനും