Categories: national

മോദിയെ കാണാന്‍ 117 ദിവസം സൈക്കിളില്‍ താണ്ടിയെത്തി; വാക്ക് പാലിച്ച് എത്തിയ അതിഥിയെ സ്വീകരിച്ച് പ്രധാനമന്ത്രി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കാന്‍ ഗുജറാത്തില്‍ നിന്ന് 1170 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ദില്ലിയിലെത്തിയ അതിഥിയെ സ്വീകരിച്ച് മോദി. ഗുജറാത്ത് അംമ്രേലി സ്വദേശിയായ കിംചന്ദ് ചന്ദ്രാണിയാണ് ജന്മനാട്ടില്‍ നിന്ന് സൈക്കിളില്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. 17 ദിവസമാണ് ദില്ലിയിലെത്താനെടുത്ത സമയം.

കിംചന്ദുമായി കൂടിക്കാഴ്ച നടത്തിയത് നരേന്ദ്ര മോദി ചിത്രങ്ങല്‍ സഹിതം ട്വീറ്റ് ചെയ്തു. ”അംമ്രേലിയില്‍ നിന്നെത്തിയ അസാധാരണ വ്യക്തിയായ കിംചന്ദ് ഭായിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബിജെപി മുന്നൂറിലധികം സീറ്റ് നേടിയാല്‍ സൈക്കിളില്‍ ദില്ലിയിലെത്തുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹം തന്റെ വാക്ക് പാലിച്ചു. അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാര്‍ത്ഥതയിലും ഞാന്‍ ആകൃഷ്ടനായി”-മോദി ട്വിറ്ററില്‍ കുറിച്ചു. സൈക്കിളില്‍ മോദിയുടെ ചിത്രങ്ങളും ബിജെപിയുടെ കൊടിയുമേന്തിയാണ് കിംചന്ദ് സൈക്കിളില്‍ യാത്ര ചെയ്തത്.

Karma News Network

Recent Posts

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

8 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

42 mins ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

1 hour ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

2 hours ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

2 hours ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

2 hours ago