Home Premium 85 വയസ്സുകാരിയായ വയോധികയെ വീട്ടില്‍ നിന്നും പുറത്താക്കി മകള്‍, ഭൂമിയും ആഭരണവും തട്ടിയെടുത്തു

85 വയസ്സുകാരിയായ വയോധികയെ വീട്ടില്‍ നിന്നും പുറത്താക്കി മകള്‍, ഭൂമിയും ആഭരണവും തട്ടിയെടുത്തു

തിരുവനന്തപുരം. 85 വയസ്സുകാരിയായ വയോധികയെ വീട്ടില്‍ നിന്നും പുറത്താക്കി മകള്‍. തിരുവനന്തപുരം കളയ്‌ക്കോടാണ് സംഭവം. കളയ്‌ക്കോട് സ്വദേശിയാ മറിയ എന്ന വയോധികയെയാണ് മകള്‍ മിനി വീട്ടില്‍ നിന്നും പുറത്താക്കിയത്. കന്യാസ്ത്രീ അടക്കം 9 മക്കളാണ് മറിയയ്ക്കുള്ളത്. എന്നാല്‍ വീട്ടില്‍ നിന്നും പുറത്തായിട്ടും ഒരു മക്കള്‍ പോലും അമ്മയെ സഹയിക്കുവാന്‍ എത്തുന്നില്ല. കഴിഞ്ഞ 10 ദിവസമായി മറിയ മകളുടെ വീടിന് മുന്നിലെ വരാന്തയിലാണ് കഴിയുന്നത്.

അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷം മകള്‍ മിനി വീട്ടില്‍ നിന്നും പോകുകയായിരുന്നു. അതേസമയം 9 മക്കളും പരിസരപ്രദേശത്ത് തന്നെ ഉണ്ടായിട്ടും സഹായിക്കുവാന്‍ ആരും എത്തുന്നില്ല. എന്നാല്‍ നാട്ടുകാരുടെ കരുണ കൊണ്ടാണ് അമ്മ ജീവിക്കുന്നത്. കണ്ണു കാണുവാന്‍ വോധികയ്ക്ക് സാധിക്കില്ല അതിനാല്‍ തന്നെ മറ്റൊരു വീട്ടില്‍ പോയി താമസിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.

സംഭവം പുറത്തറിഞ്ഞതോടെ മനുഷ്യാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് വീടിന്റെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് കൊടുത്തു. മകള്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും 10 ദിവസം മുമ്പ് വീടിന് പുറത്തേക്ക് തന്നെ വലിച്ചിട്ടുവെന്നും മറിയ മറയുന്നു. പെന്‍ഷന്‍ കിട്ടുമെന്ന് പറഞ്ഞ് മറിയയുടെ ഭൂമിയും വീടും സ്വര്‍ണവും മകള്‍ തട്ടിയെടുത്തതായും ആരോപണമുണ്ട്. മറിയയ്ക്ക് ആഹാരം നല്‍കുന്ന നാട്ടുകാരെ മക്കള്‍ വിളിച്ച് ചീത്തപറയുമെന്നും നാട്ടുകാര്‍ പറയുന്നു.

അമ്മ അവിടെ കിടന്നോട്ട് നിങ്ങള്‍ക്ക് എന്താണ് കാര്യം കുടുംബകാര്യത്തില്‍ ഇടപെടരുതെന്നും മക്കള്‍ പറയുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മറിയയുടെ മകള്‍ കന്യാസത്രീയായ വിമല വിളിച്ച് വീട്ടില്‍ പോകരുതെന്നും മറിയയെ സഹായിക്കരുതെന്നും പറുഞ്ഞുവെന്ന് നാട്ടുകാരി പറയുന്നു.