തിങ്കളാഴ്ച ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു

ന്യൂഡല്‍ഹി. ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്.

അവസാനമായി കേസ് ലിസ്റ്റ് ചെയ്തിരുന്നത് നവംബറിലായിരുന്നു. പിണറായി വിജയലെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് കോടതി പരിഗണിക്കുന്നത്.