topnews

സേവാഭാരതിയെ അപമാനിച്ച യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് പൂട്ടിട്ട് കോടതി വിധി. സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് യൂട്യൂബ് ചാനലിന് മദ്രാസ് ഹൈക്കോടതി ഒരു കോടി രൂപ പിഴ ചുമത്തി. കറുപ്പർ കൂട്ടം എന്ന ചാനലിനാണ് പിഴ ചുമത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് കടുത്ത താക്കീതാവുകയാണ് കോടതി വിധി.സാത്താൻകുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് സേവാഭാരതിയെ നിന്ദിക്കുന്ന തരത്തിലുള്ള വീഡിയോ കറുപ്പർ കൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. സംഘടനയ്‌ക്ക് വേണ്ടി പ്രസിഡൻറ് റബു മനോഹറാണ് കോടതിയെ സമീപിച്ചത്.

യൂട്യൂബ് ചാനൽ സംപ്രേക്ഷണം ചെയ്ത വീഡിയോ നീക്കം ചെയ്യണമെന്നും മാനനഷ്ടമായി ഒരു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. 2020-ൽ ലാണ് ഹർജി ഫയൽ ചെയ്തത്. വീഡിയോയുടെ അപകീർത്തികരമായ സ്വഭാവം അംഗീകരിച്ച കോടതി, സേവാഭാരതിയുടെ അവകാശവാദങ്ങൾ അംഗീകരിക്കുകയും ചാനലിന് പിഴ ചുമത്തുകയും ചെയ്തു.
2020 ജൂലൈ ആദ്യ വാരത്തിലാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങളെ അപകീർത്തീപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തത്. സേവാഭാരതി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ യൂട്യൂബ് ചാനലായ കറുപ്പർ കൂട്ടത്തിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ദേവരായ സ്വാമികളാൽ വിരചിതമായ ഭക്തികാവ്യമാണ് കന്ദഷഷ്ഠികവചം അഥവാ സ്കന്ദഷഷ്ഠികവചം. ഭക്തരെ സംരക്ഷിക്കുന്ന കവചം അഥവാ രക്ഷയാണ് ഇതിലെ ശ്ലോകങ്ങളെന്നാണ് തമിഴ്ജനതയുടെ വിശ്വാസപ്രമാണം. 244 വരികളുളള ഈ ഭക്തികാവ്യത്തിലെ 55 മുതൽ 95 വരെയുള്ള വരികൾ ഭക്തരുടെ ആപാദചൂഢമുള്ള ശരീരഭാഗങ്ങളെ ശ്രീമുരുകന്റെ വേൽ കവചമായി കാക്കണേ അഥവാ കാത്തു രക്ഷിക്കണമേയെന്ന പ്രാർത്ഥനയാണ്. സകല രോഗപീഡകൾക്കും ഈ രക്ഷാ മന്ത്രം ഇത്ര ദിവസം ഇത്ര തവണ ചൊല്ലിക്കോളാമെന്ന് നേർച്ചനേരുന്നവരാണ് തമിഴ് ഭക്തർ. ഈ രക്ഷാമന്ത്രം ഓരോ തമിഴ് ഭക്തന്റെയും രക്തത്തിലലിഞ്ഞ വിശ്വാസപ്രമാണമാണ്. ആ വിശ്വാസത്തിലൂന്നിയ ഭക്തികാവ്യത്തിന്റെ ചില വരികളെ ചൂഴ്ന്നുനോക്കി അശ്ലീലം കണ്ടെത്തിയ കറുപ്പർക്കൂട്ടത്തിന്റെ നടപടിക്കെതിരെയാണ് തമിഴ്നാട്ടിൽ ഇപ്പോൾ ഭക്തിരസത്തിലാറാടിയ പ്രതിഷേധം ആണ് നടന്നത്

പലപ്പോഴും ഹൈന്ദവ വിരുദ്ധത പ്രചരിപ്പിക്കുന്ന വിഡിയോകൾ ചെയുന്ന കറുപ്പർ കൂട്ടം നിരവധി തവണ വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം അലയടിച്ചിരുന്നു . തമിഴ്നാട്ടിലെ ഹൈന്ദവവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അപ്പോസ്തലന്‍ രാമസ്വാമി നായ്‌ക്കര്‍ അഥവാ പെരിയോരുടെ അനുയായികളാണ് കറുപ്പര്‍ കൂട്ടം. വേല്‍മുരുകനെ സ്തുതിച്ചുള്ള സ്‌കന്ദ ഷഷ്ഠി കവച കീര്‍ത്തനത്തെ പരിഹസിച്ചാണ് തീവ്ര യുക്തിവാദി സംഘടനയായ കറുപ്പര്‍ കൂട്ടം വീഡിയോ പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് തമിഴ് ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തുവന്നുസാക്ഷാല്‍ ശ്രീ മുരുകന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച സ്‌കന്ദഷഷ്ടി നാളില്‍ തന്നെയാണ് അവഹേളന വീഡിയോ കറുപ്പര്‍ കൂട്ടം പുറത്തിറക്കിയത്. വേലെടുത്ത മുരുകന്‍ ശൂരപദ്മാസുരനെ രണ്ടു കഷ്ണമാക്കി ഒരു കഷ്ണം സഞ്ചരിക്കാനുള്ള മയിലാക്കി മാറ്റി, മറ്റേ കഷ്ണം കോഴിയാക്കി സ്വന്തം കൊടിയില്‍ തൂക്കിയെന്നാണ് ഐതിഹ്യം.

തമിഴ് ഹിന്ദുക്കളുടെ വീടുകളിൽ ദിവസവും പ്രതിധ്വനിക്കുന്ന ഒരു ശ്ലോകമാണ്. നല്ല ആരോഗ്യം, ഭാഗ്യം, മാനസിക സമാധാനം എന്നിവയ്ക്കായി ആളുകൾ ശ്ലോകം ചൊല്ലുന്നു.പ്രത്യേകിച്ച്, 64-നും 92-നും ഇടയിലുള്ള ശ്ലോകങ്ങളെ പരിഹസിച്ചാണ് കറുപ്പർ കൂട്ടം . ഈ ശ്ലോകങ്ങൾ ശിരസ്സ് മുതൽ കാൽ വരെ ശരീരത്തിൻ്റെ ഓരോ ഭാഗത്തിൻ്റെയും സംരക്ഷണം സ്കന്ദനോട് ആവശ്യപ്പെടുന്നു.ഒരു പ്രത്യേക വീഡിയോയിൽ, ഡിഎംകെ സഖ്യകക്ഷിയായ സുബ വീരപാണ്ഡ്യനെപ്പോലുള്ള പെരിയാറിസ്റ്റ് സൈദ്ധാന്തികരുടെ പിന്തുണ ആസ്വദിക്കുന്ന കറുപ്പർ കൂട്ടം, പ്രത്യുൽപാദനത്തിൻ്റെയും വിസർജ്ജനത്തിൻ്റെയും അവയവങ്ങൾക്ക് ദൈവിക സംരക്ഷണം തേടുന്ന ഭക്തി കാവ്യ വാക്യങ്ങൾക്കെതിരെ അശ്ലീലവും സ്ത്രീവിരുദ്ധവുമായ ആക്രോശം അഴിച്ചുവിട്ടു.

Karma News Network

Recent Posts

പുരുഷ വിരോധിയല്ല, സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല- മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍…

15 mins ago

കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്ക് പൂട്ട് വീഴും, നടപടിയെടുക്കാൻ കേന്ദ്രം

ന്യൂഡൽ‌ഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി.…

20 mins ago

വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ്…

46 mins ago

ഞാൻ കുലസ്ത്രീയാണ്, ആ പേര് കിട്ടാൻ ഇച്ചിരിപാടാണ്- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ- അഞ്ജു പാർവതി

സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന്…

2 hours ago

ടര്‍ബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത്, തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ്…

2 hours ago