kerala

കരിപ്പൂരിൽ വിമാനമിറങ്ങിയ വിദേശ വനിത പീഡിപ്പിക്കപ്പെട്ടു

കോഴിക്കോട് . കരിപ്പൂരിൽ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ വിദേശ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി. വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പങ്കുവെച്ചത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മതിയായ രേഖകളില്ലാതെ കൊറിയന്‍ യുവതിയെ സിഐഎസ്എഫ് സംഘം പിടികൂടി എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ കോഴിക്കോട് നഗരത്തിലാണ് താമസിച്ചിരുന്നത്. അതിനാല്‍ കോഴിക്കോട് ടൗണ്‍ പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയി.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് യുവതി പീഡനവിവരം ഡോക്ടറോട് പറയുന്നത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

യുവതിയെ ആര്‌?, എവിടെ വച്ച് പീഡിപ്പിച്ചു എന്ന കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് മാത്രമാണ് കൊറിയന്‍ യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴി എടുത്ത ശേഷം കേസില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. മതിയായ യാത്ര രേഖകൾ ഇല്ലാത്തതായി കണ്ടെത്തിയ ശേഷം വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ ഔദ്യോഗികമായി പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് യുവതി പോലീസ് കസ്ടടിയിലായിരുന്നു എന്നതാണ് ശ്രദ്ധേയം. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതേ പറ്റി പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് ഭക്ഷ്യം.

Karma News Network

Recent Posts

പത്മജ വേണുഗോപാൽ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ്…

19 mins ago

18 വർഷം മുൻപ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി

18 വർഷം മുൻപ് കാണാതായ ​ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (70)…

49 mins ago

ഹസീന മാറ്റി ഉഷ എന്നാക്കി, ബന്ധുക്കള്‍ക്കും സമുദായത്തിനും പ്രശ്നമായി- ഉഷ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉഷ എന്ന ഹസീന. “നോക്കെത്താദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന…

1 hour ago

പത്തനംതിട്ടയിൽ 22കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ,

പത്തനംതിട്ടയിൽ 22കാരി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22)…

2 hours ago

ഷെയിൻ നിർമ്മാതാക്കൾക്ക് നല്കിയ തലവേദനകളും ലഹരി വിവാദങ്ങളും ഉണ്ണി മുകുന്ദന് ആയിരുന്നുവെങ്കിൽ എന്തായിരുന്നേനെ അവസ്ഥ? അഞ്ജു പാർവതി പ്രഭീഷ്

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം…

2 hours ago

ചക്രവാതച്ചുഴി, അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴിടത്ത് ഓറഞ്ച് അലേർട്ട്

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും ഫലമായി കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇടിമിന്നലോടും കാറ്റോടും…

3 hours ago