national

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; പ്രകൃതി സംരക്ഷണത്തിന് ഇന്ത്യയുടെ സനാതന മന്ത്രം – പ്രധാനമന്ത്രി

ന്യൂഡൽഹി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കും ജി20 അദ്ധ്യക്ഷപദവിയുടെ മന്ത്രമെന്ന് പ്രധാനമന്ത്രി. ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന ഊർജ്ജ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകി. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആഗോള ആരോഗ്യ സംരംഭത്തെ ഇന്ത്യ ശക്തിപ്പെടുത്തി. ഇനി ജി 20 യുടെ തീം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരിക്കും.’ ഇന്ത്യയുടെ ജി20 പ്രസിഡന്‍സി ലോഗോയും പ്രമേയവും വെബ്സൈറ്റും അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ജി20 ഉച്ചകോടിയിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അദ്ധ്യക്ഷസ്ഥാനം അഭിമാനകരമെന്ന് മോദി പറഞ്ഞു. രാജ്യം 75 ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ഈ അംഗീകാരം നിർണായകമാണ്. ‘ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ചരിത്രപരമായ ഈ അവസരത്തില്‍ ഞാന്‍ രാജ്യത്തെ അഭിനന്ദിക്കുന്നു. ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് ‘വസുധൈവ കുടുംബകം’. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലുളള വിശ്വാസവുമാണ് താമര പ്രതിനിധീകരിക്കുന്നത്’ മോദി പറഞ്ഞു.

മുന്‍ സര്‍ക്കാരുകളുടെ എല്ലാ ശ്രമങ്ങളെയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പൗരന്മാര്‍ നടത്തുന്ന പരിശ്രമങ്ങളെയും പ്രധാനമന്ത്രി മോദി അംഗീകരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഞങ്ങള്‍ വികസനത്തിന്റെ ഉയരങ്ങളിലേക്കുള്ള ഒരു യാത്ര ആരംഭിച്ചു. കഴിഞ്ഞ 75 വര്‍ഷത്തെ എല്ലാ സര്‍ക്കാരുകളുടെയും ശ്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ സര്‍ക്കാരുകളും പൗരന്മാരും പരിശ്രമിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

15 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

30 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

1 hour ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

3 hours ago